ഐസിഎഫ്എഫ്കെ: കുട്ടിമേളക്ക് തിരശീല വീണു

അനന്തപുരിയുടെ കുട്ടിമേളക്ക് തിരശീല വീണു. ആദ്യമായാണ് കുട്ടികളാക്കായുള്ള ഫിലിം ഫെസ്റ്റിവൽ ഒരുക്കുന്നത്

author-image
BINDU PP
New Update
ഐസിഎഫ്എഫ്കെ: കുട്ടിമേളക്ക് തിരശീല വീണു

തിരുവനന്തപുരം :  അനന്തപുരിയുടെ കുട്ടിമേളക്ക് തിരശീല വീണു. ആദ്യമായാണ് കുട്ടികളാക്കായുള്ള ഫിലിം ഫെസ്റ്റിവൽ ഒരുക്കുന്നത് . അത് വിജയമായിത്തന്നെ കണക്കാക്കാം. പുതിയ കാ‍ഴ്ചകളും അനുഭവങ്ങളുമാണ് ഒരാ‍ഴചയായി അനന്തപുരിയിലെത്തിയ കുട്ടിക്കൂട്ടങ്ങള്‍ക്ക് ലഭിച്ചത്. അടുത്ത തവണ മേള കൂടുതല്‍ വിപുലമാക്കുമെന്നാണ് സംഘാടകരുടെ തീരുമാനം‍.

വിനോദവും വിജ്ഞാനവും ഒരുപോലെ പകര്‍ന്നുനല്‍കുന്ന 140ഓ‍‍ളം ചിത്രങ്ങളാണ് കുട്ടികളുടെ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത്. 5000ല്‍ അധികം ഡെലിഗേറ്റ്സാണ് ചിത്രംകാണാന്‍ തലസ്ഥാന നഗരിയില്‍ എത്തിയത്.അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ലഭിച്ച അതേ പ്രശസ്തിയും പിന്തുണയും ഈ മേളയ്ക്കും ലഭിച്ചെന്നും ദൃശ്യഭാഷയുടെ അനന്തസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താന്‍ കുട്ടിഡെലിഗേറ്റുകള്‍ ശ്രമിച്ചിട്ടുണ്ടെന്നും സംഘാടികര്‍ വിലയിരുത്തി.സിനിമ കാണാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മേള നവ്യാനുഭവമായി. വരും വര്‍ഷങ്ങളില്‍ നടക്കുന്ന ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ തങ്ങള്‍ ഇനിയും വരുമെന്നാണ് കുട്ടികള്‍ പറയുന്നത്.

icffk