ആനിമേഷൻ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി എപിക്കയും എക്സെൻട്രിക്സ് സ്റ്റുഡിയോസും

ആനിമേഷൻ രംഗത്ത്നൂതന സാങ്കേതിക വിദ്യകൾ കോർത്തിണക്കി എപിക്കയും എക്സെൻട്രിക്സ് സ്റ്റുഡിയോസും ഒന്നിക്കുന്നു .ലോക ജനതയ്ക്ക് ഉയർന്ന നിലവാരത്തിലുള്ള ആനിമേഷൻ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് ഈ ഒത്തുചേരൽ .

author-image
Greeshma G Nair
New Update
ആനിമേഷൻ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി എപിക്കയും എക്സെൻട്രിക്സ് സ്റ്റുഡിയോസും

തിരുവനന്തപുരം : ആനിമേഷൻ രംഗത്ത്നൂതന സാങ്കേതിക വിദ്യകൾ കോർത്തിണക്കി എപിക്കയും എക്സെൻട്രിക്സ് സ്റ്റുഡിയോസും ഒന്നിക്കുന്നു .ലോക ജനതയ്ക്ക് ഉയർന്ന നിലവാരത്തിലുള്ള ആനിമേഷൻ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് ഈ ഒത്തുചേരൽ . ഈ കൂട്ടായ സംരംഭം എക്സെൻട്രിക്സ് സ്റ്റുഡിയോസ് അറ്റ് എപിക്ക എന്ന പേരിൽ ടെക്‌നോപാർക്കിലാണ് പ്രവർത്തിക്കുക .

വർഷങ്ങളോളം ആനിമേഷൻ സ്റ്റുഡിയോ രംഗത്ത് പ്രവർത്തിക്കുന്ന എക്സെൻട്രിക്സും ഇന്ത്യൻ സിനിമയെ ലോക നിലവാരത്തിലേക്ക് ഉയർത്തിയ ഏരിസ് ഗ്രൂപ്പ് ഓഫ് കമ്പനീ സിന്റെ എപിക്കയും ഒന്നിക്കുന്നതോടെ കൂടുതൽ ധന നിക്ഷേപം കൊണ്ടു വരികയും ,ഏകദേശം 600 ൽ അധികം പേർക്ക് തൊഴിലവസരം സൃഷ്ടിക്കാനും ഈ സംയുക്ത സംരംഭത്തിലൂടെ സാധിക്കും .

ഇരുപങ്കാളികളുടെയും പ്രശസ്തി കൊണ്ട് മുന്നേറാനും അതോടൊപ്പം ആനിമേഷൻ രംഗത്ത് കൂടുതൽ പുതുമ ഉണ്ടാക്കുക എന്നതുമാണ് ഈ സംരംഭം കൊണ്ട് ലക്ഷ്യമിടുന്നത് .

ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ആനിമേഷൻ പ്രൊജെക്ടുകൾ നൽകുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നു ഏരീസ് എപ്പിക്കയുടെ സ്ഥാപകനും സി.ഇ.ഓയുമായ സോഹൻ റോയിയും എക്സെൻട്രിക്സ് സ്റ്റുഡിയോസ് സഹസ്ഥാപകനും സിഇഒയുമായ നന്ദീഷ് ഡൊംളൂരും പറഞ്ഞു .

eppica