/kalakaumudi/media/post_banners/3253c6aedeba6e86a86f4b14fa672cae04c35003530d4ea03ca7e69a0cb77528.jpg)
തിരുവനന്തപുരം: കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏര്‍പെ്പടുത്തിയ ഈവര്‍ഷത്തെ കരിക്കകത്തമ്മ പുരസ്‌കാരത്തിന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി അര്‍ഹനായി. 25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഉത്സവത്തിന് കൊടിയേറുന്ന ഏപ്രില്‍ ഒന്നിന് വൈകിട്ട് ആറിന് പുരസ്‌കാരം സമ്മാനിക്കും. ഏഴിനാണ് പൊങ്കാല. പകല്‍ 10.15ന് ആരംഭിക്കുന്ന പൊങ്കാല ഉച്ചയ്ക്ക് 2.15ന് തര്‍പ്പണത്തോടെ സമാപിക്കും. ഏപ്രില്‍ അഞ്ചിനും ആറിനും പകല്‍ ഒമ്പതുമുതല്‍ ദേവിയെ തങ്കരഥത്തില്‍ എഴുന്നെള്ളിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ജി ശ്രീകുമാരന്‍നായര്‍ അറിയിച്ചു.
സാംസ്‌കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ നെടുമുടി വേണു നിര്‍വ്വഹിക്കും. ഉത്സവദിനങ്ങളില്‍ എല്‌ളാദിവസവും വൈകിട്ട് കലാപരിപാടികള്‍ അരങ്ങേറും. ആദ്യദിനം വൈകിട്ട് 7.30 മുതല്‍ സമന്വയം മ്യൂസിക്കല്‍ ഫ്യൂഷനും സിത്താര ബാലകൃഷ്ണന്റെ നൃത്ത സന്ധ്യയും അരങ്ങേറും.
ഏപ്രില്‍ രണ്ടിന് നടന്‍ വിനീത് നയിക്കുന്ന നൃത്തസന്ധ്യയും ഏപ്രില്‍ മൂന്നിന് ഒഎന്‍വി കുറുപ്പ് സ്മരണാഞ്ജലിയും ഏപ്രില്‍ നാലിന് സ്റ്റീഫന്‍ ദേവസിയും ബാലഭാസ്‌കറും സംയുകതമായി അവതരിപ്പിക്കുന്ന ഫ്യൂഷന്‍ഷോയും നടക്കും.
ഏപ്രില്‍ അഞ്ചിന് ചലച്ചിത്രതാരങ്ങള്‍ അവതരിപ്പിക്കുന്ന മെഗാഷോയും ഏപ്രില്‍ ആറിന് കഥകളിയും, പിന്നണി ഗായിക സിതാര നയിക്കുന്ന ഗാനമേളയും ഉണ്ടാകും. പൊങ്കാലദിവസം കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കൊച്ചുവേളിയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.