കഥകളി കലാകാരന്‍ ചന്ദ്രമന നാരായണന്‍ നമ്പൂതിരി അന്തരിച്ചു

By Web Desk.22 01 2023

imran-azhar

 


പെരുമ്പാവൂര്‍: പ്രശസ്ത കഥകളി കലാകാരന്‍ ചന്ദ്രമന നാരായണന്‍ നമ്പൂതിരി ( 81 ) അന്തരിച്ചു. കഥകളിയെ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച കലാകാരനാണ് അദ്ദേഹം. ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തിലെ ആദ്യ വിദ്യാര്‍ത്ഥിയായിരുന്നു. നിരവധി വേദികളില്‍ ആദ്യവസാന വേഷത്തില്‍ പ്രഗത്ഭരായ കലാകാരന്മാരോടൊപ്പം അഭിനയിച്ചു.

 

വേഷത്തിനൊപ്പം ചെണ്ട, പാട്ട്, ചുട്ടി, അക്ഷരശ്ലോകം, പരമ്പരാഗത പൂജാവിധികള്‍ എന്നിവയിലെല്ലാം നാരായണന്‍ നമ്പൂതിരെ വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്മാരായ ശ്രീധരന്‍ നമ്പൂതിരിയും ഗോവിന്ദന്‍ നമ്പൂതിരിയും പേരുകേട്ട കഥകളി കലാകാരന്മാരായിരുന്നു ഇവരില്‍ നിന്നാണ് കഥകളിയും സംസ്‌കൃതവും പഠിച്ചത്.

 

അശമന്നൂര്‍ തിരുവല്ലാഴപ്പന്‍ ക്ഷേത്രത്തില്‍ വച്ച് കല്യാണസൗഗന്ധികത്തിലെ ധര്‍മ്മപുത്രരായി 11 വയസ്സില്‍ അരങ്ങേറ്റം കുറിച്ചു. ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തില്‍ കഥകളി വേഷം പഠിക്കാനായി ചേര്‍ന്നു. ആറ് വര്‍ഷം അവിടെ പഠിച്ചു. ഇരിങ്ങാലക്കുടയിലെ പഠനത്തിനുശേഷം കളിയോഗത്തില്‍ ആദ്യ സ്ഥാന വേഷക്കാരനായി. കേരളത്തിലെ പ്രധാന കഥകളി നടന്മാരോടൊപ്പമെല്ലാം അദ്ദേഹം വേദി പങ്കിട്ടിട്ടുണ്ട്.

 

ഭാര്യ നൃത്താദ്ധ്യപികയായിരുന്ന സാവിത്രി. മക്കള്‍ വാണി, ജയശ്രീ (കെഎസ്ഇബി, കൊല്ലം ), ഗോവിന്ദന്‍. മരുമക്കള്‍ ഈശ്വര വാദ്യാന്‍ നമ്പൂതിരി, പ്രസന്നന്‍ നമ്പൂതിരി.

 

 

 

 

OTHER SECTIONS