/kalakaumudi/media/post_banners/9576f008bcfd2c74a0c74415c693d35bbeed0897236d2a2387d3d1999068ced4.jpg)
തിരുവനന്തപുരം: കേരള പിറവി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നവംബർ ഒന്നിന് രാവിലെ 10 മണിക്ക് കേരള ചരിത്ര ക്വിസ് (പിറവി-63) നടത്തും. തൈക്കാട് ഗവ: മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാരംഗം കലാ സാഹിത്യവേദി യൂണിറ്റിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മോഡൽ സ്‌കൂളിൽ മത്സരങ്ങൾ നടക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 3000, 2000, 1000 രൂപ ലഭിക്കും. ഫോൺ: 9496338346