ആദ്യ കേരള മന്ത്രിസഭ വജ്രജൂബിലി ആഘോഷത്തിന് ഇന്ന് വർണ്ണാഭമായ തുടക്കം

ആദ്യ കേരള മന്ത്രിസഭ വജ്രജൂബിലി ആഘോഷത്തോടൊനുബന്ധിച്ച് ഭാരത് ഭവനും , ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ഒന്നിച്ച് നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു

author-image
BINDU PP
New Update
ആദ്യ കേരള മന്ത്രിസഭ വജ്രജൂബിലി ആഘോഷത്തിന് ഇന്ന് വർണ്ണാഭമായ തുടക്കം

തിരുവനന്തപുരം : ആദ്യ കേരള മന്ത്രിസഭ വജ്രജൂബിലി ആഘോഷത്തോടൊനുബന്ധിച്ച് ഭാരത് ഭവനും , ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ഒന്നിച്ച് നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു.സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയിൽ മന്ത്രിമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദൻ, എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, മേയർ വി.കെ.പ്രശാന്ത്, കക്ഷി നേതാക്കൾ എന്നിവർ ഇന്നത്തെ യോഗത്തിൽ പ്രസംഗിക്കും. എംബിഎസ് യൂത്ത് ക്വയറിന്റെ കേരള ഗാനാവതരണത്തോടെയാണ് ചടങ്ങുകൾ. പ്രഭാവർമ രചിച്ചു രമേശ് നാരായണൻ സംഗീതം നിർവഹിച്ചു പി.ജയചന്ദ്രനും വൈക്കം വിജയലക്ഷ്മിയും ആലപിച്ച വജ്രജൂബിലി മുദ്രഗാനത്തിന്റെ പ്രത്യേക രംഗാവിഷ്കാരം ഉദ്ഘാടനത്തിനു മുമ്പ് ഉണ്ടാവും. ജയചന്ദ്രൻ, പി.സുശീല എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഗായകരുടെ ഗാനമേളയും ചടങ്ങിനെ തുടർന്നു നടക്കും. ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം 26ന് വൈകിട്ട് ഗവർണർ പി.സദാശിവം ഉദ്ഘാടനം ചെയ്യും

ഏപ്രിൽ 21 മുതൽ ഏപ്രിൽ 26 വരെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രശസ്ത മജീഷ്യൻ മുതുകാട് ഒരുക്കുന്ന ഇൻട്രാക്ടിവ് മാജിക് ഫിനാലെ, കെ ടി മുഹമ്മദിന്റെ വിഖ്യത സാമൂഹ്യ നാടകം 'ഇത് ഭൂമിയാണ് ' എന്ന നാടകവും, വനിതാപാർലിമെന്റ് അവതരണം . ക്ലാസിക്കൽ ആൻഡ് ഫോക് ഫെസ്റ്റ് ,സംഗീത വിരുന്ന് .. തുടങ്ങിയ പരിപാടികൾ നിശാഗന്ധിയിൽ അരങ്ങേറുന്നു. കൂടാതെ പ്രമുഖർ പങ്കെടുക്കുന്ന സെമിനാറുകൾ സംഘടിപ്പിക്കുന്നു.

ഭാരത് ഭവനും എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി സഹകരിച്ച് എറണാകുളത്ത് ദർബാർ ഹാളിൽ "നാനാത്വത്തിൽ ഏകത്വം " രാജാരവി വർമ്മയുടെ ചിത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നു.കൂടാതെ ഭാരത് ഭവനും ശെമ്മാങ്കുടി സ്മൃതി സോപാനവുമായി സഹകരിച്ച് "കാവാലം കുരുന്നുകൾ " എന്ന പരിപാടികളും അരങ്ങേറുന്നു. തുടർന്ന് യുവജനക്ഷേമ ബോർഡ് സഹകരിക്കുന്ന "ഗോത്രോത്സവം " സംഘടിപ്പിക്കുന്നു. ആദ്യ കേരള മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമിടുന്നു .

kerala first ministry diamond jubeeli celebration