/kalakaumudi/media/post_banners/b717467d4d0dfc9cbf1f0ca38bf67642390efa7c67baf07ca3cc1379ede580d8.jpg)
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല കലോത്സവത്തിന് തിരശ്ശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കേ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജ് മുന്നില്‍. 125 പോയിന്റുമായാണ് മാര്‍ ഇവാനിയോസ് മുന്നേറുന്നത്. രണ്ടാംസ്ഥാനത്തുള്ള മാര്‍ ബസേലിയോസിന് 76 പോയിന്റും, മൂന്നാംസ്ഥാനത്തുള്ള കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസിന് 59 പോയിന്റുമുണ്ട്. ആദ്യ ഏഴുസ്ഥാനത്തും തിരുവനന്തപുരത്തെ കോളേജുകളാണ്.
ഇന്ന് വൈകിട്ട് ഓവറോള്‍ ചാമ്പ്യന്‍മാരെ ഔദ്യോഗികമായി പ്രഖ്യാപിക്കും. കലാതിലകം, കലാപ്രതിഭ പട്ടത്തിന് അര്‍ഹരായവരേയും വെള്ളിയാഴ്ച പ്രഖ്യാപിക്കും. വൈകിട്ട് നാലിനാണ് സമാപന ചടങ്ങും, സമ്മാന വിതരണവും.
മൂകാഭിനയം, സംഘനൃത്തം, സംഘഗാനം, സ്‌കിറ്റ്, ചാക്യാര്‍കൂത്ത്, നങ്യാര്‍കൂത്ത്, വഞ്ചിപ്പാട്ട്, അക്ഷരശ്‌ളോകം, പദ്യപാരായണം, പാശ്ചാത്യ സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ലളിതഗാനം, തമിഴ് പദ്യപാരായണം, കഥാപ്രസംഗം, എന്നിവയായിരുന്നു
വ്യാഴാഴ്ചത്തെ പ്രധാനമത്സരം. പ്രധാനവേദിയായ സെനറ്റ് ഹാളില്‍ നടന്ന മൂകാഭിനയ മത്സരം കാണാന്‍ വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തി. പതിവില്‍നിന്ന് വ്യത്യസ്തമായി നിറഞ്ഞുകവിഞ്ഞ സെനറ്റ് ഹാളിലാണ് മൂകാഭിനയ മത്സരം നടന്നത്. രാവിലെ 10 മുതഇ ആരംഭിച്ച മത്സരം വൈകിട്ട് അഞ്ചോടെയാണ് അവസാനിച്ചത്. അമ്പതോളം ടീമുകള്‍ പങ്കെടുത്തു. ഒമ്പതു വേദിയിലായി 96 മത്സരമാണ് നാലുദിവസമായി പൂര്‍ത്തിയാക്കിയത്. അയ്യായിരത്തോളം മത്സരാര്‍ത്ഥികളാണ് ഇത്തവണയെത്തിയത്.