/kalakaumudi/media/post_banners/bc35d821e6221683743fb05126c30e061c65dc58eeb3b6408294a69009596d16.jpg)
വായിച്ചു തീരാത്ത ഇതിഹാസത്തെ നമുക്ക് മുന്നിൽ ദൃശ്യ - ശ്രവ്യ അത്ഭുതം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ഖസാക്കിന്റെ ഇതിഹാസം എന്ന നാടകം. ശരീരം, രംഗസ്ഥലം, പശ്ചാത്തലം, ശബ്ദവും ദൃശ്യങ്ങളും ഒക്കെ കൂട്ടിച്ചേര്‍ക്കുന്ന സംവിധാനം എന്ന പ്രക്രിയ ഇടപെടുന്ന ഒരു നിര്‍മിതയാണ് നാടകമെന്ന സങ്കല്പം. ദീപന്‍ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നാടകം ജനശ്രദ്ധ ആകർഷിച്ചു വരുന്നു. രവിയും നൈസാമലിയും മൊല്ലാക്കയും മൈമുനയുമൊക്കെ ഖസാക്കിന്റെ മണ്ണിൽ നിറഞ്ഞു നില്കുന്നത് കാണാൻ ആയിരങ്ങൾ എത്തുന്നു . എഴുത്തിലൂടെ നമ്മൾ അലിഞ്ഞു തീർന്ന കഥാപാത്രങ്ങൾക്ക് മുഖം പകർന്നുതരാൻ ദീപന്‍ ശിവരാമന് കഴിഞ്ഞു. ദീപന്‍ തന്റെ നാടകബോധ്യം കൊണ്ട് മറികടക്കുന്നത്. ഒററയടിക്കു പറഞ്ഞാല്‍ നാടകത്തിന്റെ സവിശേഷ രംഗഭാഷയിലേക്ക് ഖസാക്കിനെ വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നു എന്നതുകൊണ്ടാണ് ദീപന്‍ ശിവരാമന്‍റെ ഖസാക്ക് നാടകം ആഴമുള്ളൊരു അനുഭവമായി മാറുന്നത്. നാലുമണിക്കൂറോളം നമ്മളെ വേദിയിലേക്കു നോക്കിയിരിത്തുന്നത്.അരങ്ങെന്ന സങ്കല്പത്തെ ഉലച്ചുകൊണ്ട് പടുകൂററന്‍ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന, കാണികളിരിക്കുന്ന സ്ഥലവും അരങ്ങാക്കി, ഖസാക്കാക്കിയാണ് നാടകം. നാലു വശത്തും കൂറ്റന്‍ വൃക്ഷങ്ങള്‍. അതിനകത്ത് കെട്ടിപ്പൊക്കിയ കാണികളുടെ ഇരിപ്പിടമുള്ള ഗാലറി മൂന്നു വശവും. വേദി ഇതിനു നടുക്കാണ്. മണ്ണു നിരത്തിയ തറയും അതിനു ചുറ്റും കഥാപാത്രങ്ങള്‍ക്കു കടന്നു വരാനുള്ള വഴികള്‍പോലെയുള്ള തടി കൊണ്ട് നിര്‍മിച്ച കെട്ടും ഉയരത്തിലുള്ള കമാനവും അങ്ങേയറ്റത്ത് ചെറിയ വേദി പോലത്തെ സ്ഥലവും -ഇത് വീടും പള്ളിയുമൊക്കെയാകും- അതിനുമപ്പുറത്ത് തിരശീലയുമാണ്. അതായത് ഈ പ്രദേശം മുഴുവന്‍ ഖസാക്കാണ്. കാണികളും ഖസാക്കുകാരാണ്. വിവാഹ സദ്യയുണ്ണുന്ന, മാധവന്‍ നായരുടെ തയ്യല്‍ പീടികയില്‍ അളവെടുക്കുന്ന, അലിയാരുടെ ചായ കുടിക്കുന്ന ഖസാക്കുകാരാണ് കാണികള്‍. ഖസാക്കിന്റെ മണ്ണിലേക്ക് പ്രവേശിച്ചാൽ പിന്നെ അവരിലൊരാളായി അരങ്ങിൽ നമ്മളും ആടിത്തിമിർക്കും.........നാടകം അതിന്റെ ഭാഷകൊണ്ട് ഖസാക്കിനെ വ്യാഖ്യാനിക്കുകയാണ്. ആ നിലയില്‍ നാടകം നോവലിനെ മറികടന്നു തന്റേതായ ഭാഷ കണ്ടെത്തുകയാണ്. മലയാള നാടകവേദിയിലെ ശക്തമായൊരു ഇടപെടലായി ദീപന്റെ ഖസാക്ക് മാറിക്കഴിഞ്ഞിരിക്കുന്നു ...............