കൊച്ചി ബിനാലെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെയും

By Web Desk.08 12 2022

imran-azhar

 

കൊച്ചി: ബിനാലെ ടിക്കറ്റുകള്‍ കൗണ്ടറിനു പുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭ്യമാകും. ടിക്കറ്റിനുള്ള തിരക്ക് ഒഴിവാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ബിനാലെ ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു.

 

വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്. 150 രൂപയാണ് സാധാരണ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 100 രൂപക്കും ടിക്കറ്റ് ലഭിക്കും. ഒരാഴ്ചത്തെ ടിക്കറ്റിനു 1000 രൂപയാണ് നിരക്ക്. പ്രതിമാസ നിരക്ക് 4000 രൂപയുമാണ്.

 

ഈ മാസം 12നു വൈകിട്ട് 6.30 നു ഫോര്‍ട്ടു കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന കൊച്ചി മുസിരിസ് ബിനാലെ നാലു മാസം തുടരും. ഉദ്ഘാടനത്തിനു മുന്നോടിയായി ഉച്ചയ്ക്ക് 12നു മുഖ്യവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ പതാക ഉയര്‍ത്തും. 2.30നു ബിനാലെ ക്യൂറേറ്റര്‍ ഷുബിഗി റാവു ആമുഖ സന്ദേശം നല്‍കും. മൂന്നു മുതല്‍ പെപ്പര്‍ ഹൗസില്‍ പ്രശസ്ത ഇന്‍ഡോനേഷ്യന്‍ കലാകാരി മെലാറ്റി സൂര്യധര്‍മ്മോയുടെ 'മുജറാദ്' അവതരണവും ആസ്പിന്‍വാള്‍ ഹൗസില്‍ പവിലിയനുകളുടെയും ആര്‍ട്ട് റൂമുകളുടെയും ഉദ്ഘാടനവും നടക്കും. നാലുമുതല്‍ കബ്രാള്‍ യാര്‍ഡ് പവിലിയനില്‍ കൊച്ചി മുസിരിസ് ബിനാലെയുടെ മുന്‍ ക്യൂറേറ്റര്‍മാരുടെ സംവാദം. ഉദ്ഘാടന സമ്മേളനത്തിനു ശേഷം രാത്രി ഏഴുമുതല്‍ തെയ്യം അരങ്ങേറും.

 

LINK
https://in.bookmyshow.com/events/kochi-muziris-biennale-2022-23/ET00346370

 

 

 

 

 

OTHER SECTIONS