/kalakaumudi/media/post_banners/0f6b6c61a9c41fc7a47c494151a77bd84ed9e3cc7afd7926b7403e88d9d99e8f.jpg)
കൊച്ചി : കൊച്ചിമുസിരിസ് ബിനാലെ മൂന്ന് മാസം പിന്നിടുമ്പോൾ സന്ദർശകരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സമകാലീന കലാപ്രദർശനമാണ് കൊച്ചിമുസിരിസ് ബിനാലെ.ബിനാലെ പ്രദർശനങ്ങൾ ഈ മാസം അവസാനിക്കുമെന്നുള്ളതു കൊണ്ടു തന്നെ വരുന്ന ദിവസങ്ങളിൽ സന്ദർശകരുടെ നീണ്ട നിരതന്നെ എല്ലാ വേദികളിലുമുണ്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. സന്ദർശകരുടെ എണ്ണത്തിന്‍റെ കാര്യത്തിൽ ബിനാലെ രണ്ടാം ലക്കത്തെ കവച്ചു വയ്ക്കാനൊരുങ്ങുകയാണ് സുദർശൻ ഷെട്ടി ക്യൂറേറ്റ് ചെയ്ത മൂന്നാം ലക്കം. ഒന്നാം ലക്കത്തിൽ നാലു ലക്ഷവും രണ്ടാം ലക്കത്തിൽ അഞ്ച് ലക്ഷവുമായിരുന്നു സന്ദർശകരുടെ എണ്ണം. 2016 ഡിസംബർ 12ന് ആരംഭിച്ച ബിനാലെ മാർച്ച് 29ന് സമാപിക്കും.