കൊങ്കിണി സാഹിത്യ അക്കാദമി ഭാരവാഹികള്‍ സ്ഥാനമേറ്റു

പുനഃസംഘടിപ്പിച്ച കൊങ്കിണി സാഹിത്യ അക്കാദമിയുടെ ഭാരവാഹികള്‍ സ്ഥാനമേറ്റു. കൊച്ചിയിലെ അക്കാദമി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുന്‍ ചെയര്‍മാന്‍ പയ്യന്നൂര്‍ രമേഷ് പൈ പുതിയ ചെയര്‍മാന്‍ പി.എസ്. സച്ചിദാനന്ദ നായിക്കിന് ചുമതല കൈമാറി

author-image
S R Krishnan
New Update
കൊങ്കിണി സാഹിത്യ അക്കാദമി ഭാരവാഹികള്‍ സ്ഥാനമേറ്റു

കൊച്ചി: പുനഃസംഘടിപ്പിച്ച കൊങ്കിണി സാഹിത്യ അക്കാദമിയുടെ ഭാരവാഹികള്‍ സ്ഥാനമേറ്റു. കൊച്ചിയിലെ അക്കാദമി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുന്‍ ചെയര്‍മാന്‍ പയ്യന്നൂര്‍ രമേഷ് പൈ പുതിയ ചെയര്‍മാന്‍ പി.എസ്. സച്ചിദാനന്ദ നായിക്കിന് ചുമതല കൈമാറി. വൈസ് ചെയര്‍മാനായി ആര്‍. ബാലകൃഷ്ണകമ്മത്ത്, മെമ്പര്‍ സെക്രട്ടറിയായി ഡോ. ആര്‍.പി. അനിതാദേവി എന്നിവരും സ്ഥാനമേറ്റു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ (ട്രഷറര്‍), മുന്‍ മെമ്പര്‍ സെക്രട്ടറി സദാനന്ദഭട്ട്, പ്രഭാകര നായിക്ക്, തമ്പാനൂര്‍ ഗോവിന്ദനായിക്, അക്കാദമി അംഗങ്ങളായ ഡോ. ആര്‍. പ്രകാശ്, ഡോ. ഡി. പ്രമോദ് റാവു, ആര്‍.പി. അജിത് കുമാര്‍ പൈ, രമേഷ് ഷേണായി, ഡോ. രാഗശ്രീ ഗോവിന്ദ്, എസ്. ദേവകര കമ്മത്ത് എന്നിവര്‍ പങ്കെടുത്തു.

konkani sahitya academy kerala