/kalakaumudi/media/post_banners/dd79fad0134f089577303350f3a8daa000f2c937afc0eb101d70ed60159a9c53.jpg)
മുംബൈ: മുബൈയിൽ 2018 ഒക്ടോബർ 12 മുതൽ നടക്കുന്ന മുംബൈ ആർട്ട് ഫെയറിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കാനായി ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള ഇരുന്നൂറിലധികം കലാകാരൻമാർ ഒത്തുകൂടുന്നു. ഒക്ടോബർ 12 മുതൽ മുംബൈ വർളിയിലുള്ള നെഹ്‌റു സെന്ററിൽ ആണ് പരിപാടികൾ നടക്കുന്നത്. മുംബൈ ആർട് ഫെയറിന്റെ ഭാഗമായി ഇരുന്നൂറിലധികം കലാകാരൻമാർ രണ്ടായിരത്തിലധികം കലാപരിപാടികളാണ് അവതരിപ്പിക്കുന്നത്. ആർട്ട് ഫെയർ കാണാനായി ജനങ്ങൾക്ക് 13, 14 തീയതികളിൽ അവസരമുണ്ടാകും. 1:30 മുതൽ 7:30 വരെ കാണികൾക്ക് പ്രവേശിക്കാം. ആർട്ട് ഫെയറിന്റെ ഭാഗമായി വിദേശത്ത് നിന്നും കലാകാരൻമാർ എത്തുന്നുണ്ട്.