/kalakaumudi/media/post_banners/7fc6c6a123923deea6fbe3db6889e11956c4794390d4dd462150a609fb941ac3.jpg)
തിരുവനന്തപുരം: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഏകലവ്യാശ്രമം കരമന ആദിപരാശക്തി ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്ന സ്വാമി സത്യാനന്ദ സരസ്വതി സംഗീതോത്സവം സംഗീതജ്ഞന്‍ രമേശ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. യോഗിനി സുധ നവരാത്രി അധ്യക്ഷത വഹിച്ചു. സ്വാമി അശ്വതി തിരുനാള്‍ പ്രസംഗിച്ചു. ലാവണ്യ മനോജിന്റെ ലാവണ്യ സംഗീതം നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ കലാകാരന്മാരുടെ കലാപരിപാടികള്‍ ഉണ്ടായിരിക്കും. 24 ന് രാവിലെ 8 മണിക്ക് സ്വാമി അശ്വതി തിരുനാള്‍ നയിക്കുന്ന സരസ്വതി മഹായാഗത്തോടെ നവരാത്രി ഉത്സവം സമാപിക്കും.