By Greeshma Rakesh.09 07 2023
തിരുവനന്തപുരം: കരമന നീലകണ്ഠശിവന്‍ സംഗീതസഭയുടെ സംഗീതോത്സവം 12 മുതല്‍ 23 വരെ.കരമന എസ്.എസ്.ജെ.ഡി.ബി മണ്ഡപത്തില്‍ വച്ച് വൈകിട്ട് 4.30നും 6.15നുമാണ് കച്ചേരികള്‍ നടക്കുക. 12ന് വൈകിട്ട് 5ന് മന്ത്രി സജി ചെറിയാന്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് പ്രൊഫ.വൈക്കം വേണുഗോപാലിന് നീലകണ്ഠശിവന്‍ പുരസ്‌കാരവും എന്‍.ജെ.പൂജയ്ക്ക് യുവപ്രതിഭാ പുരസ്‌കാരവും നല്‍കും.
ശേഷം മല്ലാടി സഹോദരന്മാരുടെ സംഗീതകച്ചേരി,13ന് രാജേശ്വരി ശങ്കര്‍, വിഘ്നേഷ് ഈശ്വര്‍ എന്നിവരുടെ സംഗീതകച്ചേരി. 14ന് സ്നേഹ ഗോമതി (വീണ), അനാഹിതാ,അപൂര്‍വ (വോക്കല്‍), 15ന് ശ്രുതി ഭട്ട്, നിഷാ രാജഗോപാല്‍,16ന് പ്രണതി ഗാനപുരം,ശ്രീകൃഷ്ണമോഹന്‍,16ന് ഹൃദയേഷ് ആര്‍.കൃഷ്ണന്‍, വിഷ്ണുദേവ് നമ്പൂതിരി,18ന് ഭവ്യ ഹരി,നെടുങ്കുന്നം ഡോ.ആര്‍.ശ്രീദേവ് രാജഗോപാല്‍, 19ന് കിഷോര്‍ സത്യവാഗീശ്വരന്‍,സുനില്‍ ഗാര്‍ഗേയന്‍, 20ന് ഭാരതി ശിവഗണേഷ്,ഡോ.കെ.ആര്‍.ശ്യാമ, 21ന് പൂര്‍വ ധനശ്രീ കോട്ട, പാവനി കോട്ട, മധുര ശിവഗണേഷ്, 22ന് പ്രജന അഡിഗ, ജയന്തി കുമരേശ് (വീണ), 23ന് രാവിലെ പാര്‍വതിപുരം പദ്മനാഭ അയ്യരുടെ ഭജന്‍,വൈകിട്ട് വാണി അയ്യര്‍, ജെ.എ. ജയന്ത് (പുല്ലാങ്കുഴല്‍) എന്നിവരുടെ കച്ചേരികള്‍ നടക്കും.