/kalakaumudi/media/post_banners/763d53ffbc25ed9fdc36c796f4201d4fefb380c5ac189f564b59972e1d9663b4.jpg)
ഊട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ.വി വിടപറഞ്ഞിട്ട് ഒരു വ്യാഴവട്ടമായി ....... വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു........പ്രസിഡൻസി കോളജിൽ നിന്ന് ഇംഗ്ളീഷിൽ എം.എ. ജയിച്ച ശേഷം കോളേജ് അദ്ധ്യാപകനായി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ആയിരുന്നു അദ്ധ്യാപകനായിരുന്നത്. താനൊരു മോശം അദ്ധ്യാപകനായിരുന്നുവെന്ന് പിൽക്കാലത്ത് വിജയൻ അനുസ്മരിച്ചിരുന്നു അക്കാലത്ത് കടുത്ത ഇടതുപക്ഷവിശ്വാസിയായിരുന്നു വിജയൻ. എഴുത്തിലും കാർട്ടുൺ ചിത്രരചനയിലും അക്കാലത്ത് തന്നെ വിജയൻ താല്പര്യം പ്രകടമാക്കിയിരുന്നു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്സ് വീക്കിലിയിലും പേട്രിയറ്റ് ദിനപത്രത്തിലും (1963) കാർട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതൽ സ്വതന്ത്ര പത്രപ്രവർത്തകനായി.
ഫാർ ഈസ്റ്‍റേൺ ഇക്കണോമിക് റിവ്യൂ , പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം (കലാകൗമുദിയിൽ) എന്ന കോളം കൈക്കാര്യംചെയ്യ്തിരുന്നു.
1975 ൽ ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ നിശിതമായ വിമർശനം എഴുത്തിലൂടെയും കാർട്ടൂണുകളിലൂടെയും ആവിഷ്കരിച്ച ഇന്ത്യൻ എഴുത്തുകാരിൽ ഒരാൾ വിജയനാണ്. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം ഇതിനു തെളിവാണ്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉൾക്കാഴ്ചയോടെ ദീർഘദർശനം ചെയ്ത ധർമ്മപുരാണം എന്ന നോവൽ വിജയനെ മലയാളത്തിലെ എഴുത്തുകാരിൽ അനന്വയനാക്കുന്നു.
എഴുത്തിന്റെയും വരയുടെയും തുടക്കത്തില്‍ വിജയന്റെ വാക്കുകളില്‍ മൂര്‍ച്ചയുള്ള പരിഹാസത്തിന്റെ ഊര്‍ജം തുളുമ്പിനിന്നിരുന്നു.ആന്തരികജീവിതസമൃദ്ധമായ കഥാപാത്രങ്ങള്‍ ഇത്രയധികം വന്നത് ആദ്യമായി ഖസാക്കിലാണ്.പ്രായമേറുന്നതിനനുസരിച്ച്, ഇദ്ദേഹത്തിന്റെ എഴുത്തും ചിന്താസ്വഭാവമേറിയതായി വന്നു.മരണത്തോടെ ഒ.വി. വിജയന്റെ എഴുത്ത് പൂര്‍ണമാകുന്നു.......