/kalakaumudi/media/post_banners/5f833bd83f1bd8c64d48c3f04366813d445cfbcdbe2ee45ca4e9ce052618adc6.jpg)
തിരുവനന്തപുരം: പെരുമാതുറ സ്‌നേഹതീരം, ജില്ലാ നെഹ്‌റു യുവ കേന്ദ്ര, യുവജന കായിക മന്ത്രാലയം എന്നിവ സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി 14 ന് മ്യൂസിയം ക്യാംപസില്‍ മെഗാ പെയ്ന്റിങ് മത്സരം നടത്തുന്നു. ഏക് ഭാരത്, ശ്രഷ്ഠ ഭാരത് എന്ന പേരില്‍ ശിശുദിനാഘോഷം, നെഹ്‌റു യുവ കേന്ദ്ര സ്ഥാപക ദിനാചരണം എന്നിവയുടെ ഭാഗമായിട്ടാണ് മത്സരം നടത്തുന്നത്.
യു.പി., ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ കുട്ടികള്‍ക്കായാണ് മത്സരം. ആദ്യത്തെ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. മത്സരാര്‍ത്ഥികള്‍ 14 ന് രാവിലെ ഐഡന്റിറ്റി കാര്‍ഡുമായി സ്‌കൂളില്‍ എത്തിച്ചേരണം. പെയിന്റിങിനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും. ക്രയോണ്‍സ്, വാട്ടര്‍ കളര്‍ എന്നിവ ഉപയോഗിക്കാം.