കെ.പി.തോമസിന്റെ ചിത്രപ്രദര്‍ശനം ഫ്രഞ്ച് കള്‍ചറല്‍ സെന്ററില്‍ ആരംഭിച്ചു

By Web Desk.09 08 2023

imran-azhar

 

ഫ്രഞ്ച് കള്‍ചറല്‍ സെന്ററില്‍ കെ പി തോമസിന്റെ ചിത്രപ്രദര്‍ശനം ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു

 


തിരുവനന്തപുരം: ചിത്രകാരന്‍ കെ പി തോമസിന്റെ നെഞ്ചുലയ്ക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം വഴുതയ്ക്കാട് ഫ്രഞ്ച് കള്‍ചറല്‍ സെന്റര്‍ അലയന്‍സ് ഫ്രാന്‍സായ്‌സ് ഗ്യാലറിയില്‍ ആരംഭിച്ചു. മുന്‍ മന്ത്രി ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. യു.വി. ജോസ് ഐ.എ.എസ്, അലയന്‍സ് ഫ്രാന്‍സായ്‌സ് ഡയറക്ടര്‍ ഈവ മാര്‍ട്ടിന്‍ എന്നിവര്‍ പങ്കെടുത്തു.

 

ഡോ. രഞ്ജുവാണ് പ്രത്യവലോകനം (Retrospection) എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിന്റെ കുറേറ്റര്‍. 1970 മുതലുള്ള അന്‍പതിലേറെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

 

മാനന്തവാടി സ്വദേശിയായ തോമസിന്റെ ചിത്രങ്ങളില്‍ ആദിമ നിവാസികളുടെ ജീവിതത്തോടുള്ള ആമുഖ്യവും അവരുടെ ജീവിത വിഹ്വലതകളും നിഴലിക്കുന്നു. പീഠനം അനുഭവിക്കുന്ന സ്ത്രീകളോടും കുഞ്ഞുങ്ങളോടുമുള്ള സഹാനുഭൂതി പല ചിത്രങ്ങളിലും നിറയുന്നുണ്ട്.

 

ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പുരസ്‌കാരമുള്‍പ്പെടെ അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള തോമസ് ഡല്‍ഹി, ബോംബെ, ബാംഗ്ലൂര്‍, ഖജുരാഹോ തുടങ്ങി 25-ല്‍ അധികം ഏകാംഗ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ ശ്രീ ചിത്രാ ആര്‍ട്ട് ഗ്യാലറി, സ്ലൊവാക് ആര്‍ട്ട് ഗ്യാലറി പോലെയുള്ള വിശിഷ്ട ഗ്യാലറികളുടെയും വ്യക്തികളുടെയും ശേഖരത്തില്‍ ഉണ്ട്.

 

പ്രദര്‍ശനം ഈ മാസം പത്തൊമ്പത് വരെ തുടരും. അവധി ദിവസങ്ങളില്‍ ഒഴികെ, രാവിലെ 10 മുതല്‍ മുതല്‍ വൈകിട്ട് 6 വരെയാണ് പ്രദര്‍ശനം.

 

 

OTHER SECTIONS