By Web Desk.12 01 2023
തിരുവനന്തപുരം: വെള്ളായണിയില്‍ ഫോട്ടോ പ്രദര്‍ശനം. പുഞ്ചക്കരി പാടശേഖരങ്ങളിലും കായല്‍ക്കടവിലുമുള്ള പക്ഷികളെ അടുത്തറിയാന്‍ അവസരമൊരുക്കിയാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇതിന്റെ ഉദ്ഘാടനം എം.വിന്‍സന്റ് എംഎല്‍എ നിര്‍വഹിച്ചു.
വെള്ളായണി നീര്‍ത്തടാകം പരിസ്ഥിതി സംരക്ഷണ സംഘടന സ്ഥാപകന്‍ എ.ജെ.കിരണിന്റെ നേതൃത്വത്തില്‍ 'കളേഴ്‌സ് ഓഫ് വെള്ളായണി' എന്നപേരിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
ഫോട്ടോഗ്രഫര്‍മാരായ അജീഷ്, അഞ്ജു എസ്.ശശി, അരുണ്‍ മുകുന്ദ്, ബാബു രംഗരാജ്, ഗായത്രി അശോക്, ജതീശ്വരന്‍ ശ്രീഹരി, കിച്ചു അരവിന്ദ്, മഞ്ജിത്, രാജസുന്ദരം, റോയ് ഉമ്മന്‍, സൗമ്യ, സാരംഗ്, ടിറ്റോ, വിപിന്‍ സെക്കൂരി തുടങ്ങിയവരുടെ ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചത്.