/kalakaumudi/media/post_banners/9985d2400196b9bb0279342beabd9e4cb857a28cd02f158f812739e28cd077be.jpg)
തിരുവനന്തപുരം: അനന്തപുരിയെ കലയുടെ മാമാങ്കത്തില്‍ ആറാടിച്ച റവന്യൂ ജില്‌ളാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. റവന്യൂ ജില്‌ളാ കലോത്സവത്തിന്റെ സമാപന സമ്മേളനം ഇന്നു വൈകുന്നേരം 4.30 ന് ഡോ. എ. സമ്പത്ത് എംപി ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യകഷത വഹിക്കും.
കഴിഞ്ഞ മൂന്നു ദിവസമായി തലസ്ഥാനത്തെ 14 വേദികളിലായി നടക്കുന്ന കലാമത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇന്നലെ രാവിലെവരെ മുന്നിട്ടു നിന്ന തിരുവനന്തപുരം സൗത്തിനെ പന്നിലാക്കി നോര്‍ത്ത് ഉപജില്‌ളയാണ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ളത്.
വിവിധ വേദികളില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അരങ്ങേറിയ 198 ഓളം ഇനങ്ങളുടെ മത്സരഫലം പുറത്തുവന്നപേ്പാള്‍ 639 പോയിന്റുമായി സൗത്ത് തൊട്ടുപിന്നിലുണ്ട്. 597 പോയിന്റുമായി കിളിമാനൂര്‍ ഉപജില്‌ള മുന്നാംസ്ഥാനത്ത് തുടരുകയാണ്.
ഇത്തവണ മുതല്‍ ജില്‌ളാ കലോത്സവത്തില്‍ മൂന്നു വിഭാഗങ്ങളിലായി മുന്നിലെത്തുന്ന ഉപജില്‌ളയ്ക്ക് ഓവറോള്‍ കിരീടം ചൂടാം.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 257 പോയിന്റുമായി നോര്‍ത്ത് ഉപജില്‌ള തന്നെയാണ് ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്.
തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് 228 പോയിന്റുമായി കിളിമാനൂര്‍ ഉപജില്‌ളയും 223 പോയിന്റുമായി കടുത്തവെല്‌ളുവിളി ഉയര്‍ത്തി സൗത്ത് മൂന്നാം സ്ഥാനത്തുണ്ട്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 304 പോയിന്റുമായി സൗത്ത് ആണ് മുന്നില്‍. നോര്‍ത്ത് ഉപജില്‌ള 278 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. മൂന്നാം സ്ഥാനം തുടര്‍ന്നുവന്ന കിളിമാനൂര്‍ ഉപജില്‌ളയെ പിന്തള്ളി 247 പോയിന്റുമായി ആറ്റിങ്ങല്‍ മൂന്നാംസ്ഥാനത്തുണ്ട്. യുപി വിഭാഗത്തില്‍ 114 പോയിന്റുമായി കിളിമാനൂര്‍ ഉപജില്‌ള മുന്നേറ്റം തുടരുകയാണ്.
തൊട്ടുപിന്നില്‍ 102 പോയിന്റുമായി ആറ്റിങ്ങല്‍ രണ്ടാം സ്ഥാനത്തുണ്ട്.
100 വീതം പോയിന്റുകള്‍ നേടി തിരുവനന്തപുരം നോര്‍ത്തും പാലോടും മൂന്നാം സ്ഥാനത്ത് മുന്നേറുന്നു. അറബിക് കലോത്സവത്തില്‍ യുപി വിഭാഗത്തില്‍ 55 പോയിന്റുമായി പാലോട്, തിരുവനന്തപുരം നോര്‍ത്ത് ഉപജില്‌ളകള്‍ ഒന്നാം സ്ഥാനം തുടരുകയാണ്.
തൊട്ടുപിന്നില്‍ 53 പോയിന്റ്ു നേടി തിരുവനന്തപുരം സൗത്ത് തൊട്ടുപിന്നിലുണ്ട്. എച്ച്എസ് വിഭാഗം അറബിക് കലോത്സവത്തില്‍ കിളിമാനൂര്‍ ഉപജില്‌ളയെ പിന്നിലാക്കി 75 പോയിന്റു നേടി സൗത്ത് മുന്നേറുകയാണ്. തൊട്ടുപിന്നില്‍ 74 പോയിന്റുകള്‍ വീതം നേടി കിളിമാനൂരും കണിയാപുരവും രണ്ടാംസ്ഥാനത്താണ്.
സംസ്‌കൃതം കലോത്സവത്തില്‍ യുപി വിഭാഗത്തില്‍ 88 പോയിന്റുമായി പാലോട് ഉപജില്‌ള ആധിപത്യം തുടരുന്നു. 83 പോയിന്റുമായി തിരുവനന്തപുരം സൗത്ത് തൊട്ടുപിന്നില്‍ മുന്നേറുകയാണ്. ഹൈസക്കൂള്‍ വിഭാഗത്തില്‍ 63 പോയിന്റുമായി കാട്ടാക്കട മുന്നിലാണ്.
53 പോയിന്റുകള്‍ വീതം നേടി പാലോട് ഉപജില്‌ളയും തിരുവനന്തപുരം സൗത്തും തൊട്ടടുത്തുണ്ട്. സ്‌കൂളുകളില്‍ വിവിധ വിഭാഗങ്ങളിലായി ന്യൂ എച്ച്എസ്എസ് നെല്‌ളിമൂട്, ദര്‍ശന എച്ച്എസ്എസ് നെടുമങ്ങാട്, കാര്‍മല്‍ ഈ.എം. ഗേള്‍സ് എച്ച്എസ്എസ് വഴുതക്കാട്, നളന്ത ടിടിഐ നന്ദിയോട്, ജെപിഎച്ച്എസ്എസ് ഒറ്റശേഖരമംഗലം, വിഎംജെയുപിഎസ് വള്ളക്കടവ്, അല്‍ഉത്തുമന്‍ എച്ച്എസ്എസ് കഴക്കൂട്ടം എന്നിവര്‍ മുന്നേറുന്നു. മികച്ച ഇനങ്ങളുടെ സാന്നിധ്യംകൊണ്ട് മൂന്നാംദിനം ഏറെ ശ്രദ്ധേയമായിരുന്നുവെങ്കിലും ആകേഷപങ്ങളും ആരോപണങ്ങളും കല്‌ളുകടിയായി.