
തിരുവനന്തപുരം: മ്യൂസിയം വളപ്പിലുള്ള മൃഗശാലയിലേക്ക് കയറുമ്പോൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് പുടുക്കിയ രാജാ രവിവർമ്മയുടെ അതുല്യമായ സൃഷ്ടികൾ കോർത്തിണക്കിയ ആർട്ട് ഗ്യാലറി സ്ഥിതി ചെയ്യുന്നത് .
രാജാ രവിവർമ്മയുടെ ലോക പ്രശസ്തമായ ചിത്രങ്ങൾ ശാസ്ത്രീയമായി സംരക്ഷിച്ച് പ്രദർശിപ്പിക്കുകയാണ് പുതിയ ആർട്ട് ഗ്യാലറിയുടെ ലക്ഷ്യം.കൂടാതെ അദ്ദേഹത്തിന്റെ സഹോദരി മംഗളം ഭായ് ,സഹോദരൻ രാജവർമ എന്നിവരുടെ ചിത്രങ്ങളും ഗ്യാലറിയിലുണ്ട്.
ശ്രീചിത്രാ ആർട്ട് ഗ്യാലറിയിൽ സൂക്ഷിച്ചിരിക്കുന്ന 43 രവിവർമ്മ ചിത്രങ്ങളും രവിവർമ്മ സ്‌കൂൾ ഓഫ് ആർട്സിന്റെ ചിത്രങ്ങളുമാണ് അന്താരാഷ്ട്ര നിലവാരത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ രാജാ രവിവർമ്മ ആർട്ട് ഗ്യാലറിയിലേക്ക് മാറ്റുന്നത്.
136 ലേറെ ചിത്രങ്ങളാണ് ആർട്ട് ഗ്യാലറിയിൽ പ്രദർശനത്തിനായി ഒരുക്കുന്നത്.90 ലക്ഷം രൂപയാണ് ആർട്ട് ഗ്യാലറിക്ക് ചിലവഴിച്ചത്.
മ്യൂസിയത്തിലെ കൺസേർവഷൻ ലാബിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച ചിത്രങ്ങൾ കൂടുതൽ നവീകരിച്ചാണ് പുതിയ ആർട്ട് ഗാലറിയിൽ സ്ഥാപിച്ചിരിക്കുന്നത് .സെപ്റ്റംബർ 25 നു ഉച്ചയ്ക്ക് 12 നു മുഖ്യമന്ത്രി പിണറായി വിജയൻ ഗാലറി ഉൽഘടനം ചെയ്യും.