റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 5 മുതൽ 7വരെ ആറ്റിങ്ങലിൽ

By Greeshma Rakesh.14 11 2023

imran-azhar

 

 

തിരുവനന്തപുരം: ഈ വർഷത്തെ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം ഡിസംബർ 5, 6, 7, 8 തീയതികളിൽ ആറ്റിങ്ങലിൽ നടക്കും.ആറ്റിങ്ങൽ ബോയ്‌സ് എച്ച്.എസ്.എസ്., ആറ്റിങ്ങൽ ഗേൾസ് എച്ച്.എസ്.എസ്., ആറ്റിങ്ങൽ ഡയറ്റ് എന്നിവിടങ്ങളിലായാണ് നടക്കുക. ജില്ലയിലെ 12 ഉപജില്ലകളിൽ നിന്നായി അയ്യായിരത്തോളം കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും.14 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

 

 

ഓരോ വർഷവും തിരുവനന്തപുരം,ആറ്റിങ്ങൽ,നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലകളിൽ മാറിമാറിയാണ് കലോത്സവം നടത്തുന്നത്.ഈ 21 ന് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ നെടുമങ്ങാട്ടുവച്ച് കലോത്സവം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും സ്ഥല പരിമിതി കാരണം തീരുമാനം മാറ്റുകയായിരുന്നു.

 

 

OTHER SECTIONS