/kalakaumudi/media/post_banners/296810c1071410c150b21e532bd0501e060edd77ee6cb44dee88baaa3bf5cd4c.jpg)
തിരുവനന്തപുരം: പാശ്ചാത്യ സംഗീതത്തിന്റെ നവ്യാനുഭവം ആസ്വാദകരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ട്രിവാൻഡ്രം റോക്കേഴ്‌സ് ഗ്രൂപ്പ് അവതരിപ്പിച്ച റിവൈവ് വാല്യം ഒന്നിന് ആസ്വാദകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ച സഗാചാര്യത്തിൽ റിവൈവ് വാല്യം 2മായി ട്രിവാൻഡ്രം റോക്കേഴ്‌സ് ഗ്രൂപ്പ്. ഡിസംബർ 20ന് വൈകിട്ട് 4 മണിക്ക് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് റിവൈവ് വാല്യം 2 അരങ്ങേറുക. 50ൽ പരം പ്രശസ്ത സംഗീതജ്ഞർ പരിപാടിയിൽ പങ്കെടുക്കും. ട്രിവാൻഡ്രം അക്കാദമി ഓഫ് വെസ്റ്റേൺ മ്യൂസിക് ചെയർമാൻ ബഷീർ ഖാൻ, കോ ഡയറക്ടറും, സിനിമാ താരവുമായ ജലജ, കപ്പ ടിവിയിലെ മ്യൂസിക് മോജോ സിഇഒ സുമേഷ് ലാല്‍ തുടങ്ങിയവർ പരിപാടിയിൽ മുഖ്യാതിഥികളാകും. പാർടിപടിയുടെ ഭാഗമായി മ്യൂസിക് വർക്ഷോപ്പുകളും, സെമിനാറുകളും സംഘടിപ്പിക്കുമെന്നും ട്രിവാൻഡ്രം റോക്കേഴ്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനും പ്രധാന ഗായകനുമായ ദർശൻ ശങ്കർ പറഞ്ഞു.