/kalakaumudi/media/post_banners/2ca5ca4cfc4ec2f55aaeea5811efa1fde313d4fa76d5dc322fe7518e8ed1dc01.jpg)
തൃശൂർ: സമസ്ത കേരള സാഹിത്യ പരിഷിത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കഥാ ക്യാമ്പിന് ജൂലൈ 20 മുതൽ തുടക്കമാകുന്നു. 20,21,22 എന്നീ മൂന്ന് ദിവസങ്ങൾ നീണ്ട് നിൽക്കുന്ന ക്യാമ്പാണ് സംഘാടകർ തയ്യാറാക്കിയിരിക്കുന്നത്. കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം വികസിലാണ് കഥാ ക്യാമ്പ് നടക്കുക.
സാഹിത്യ പരിഷിത്ത് പ്രസിഡന്റ് സി രാധാകൃഷ്ണൻ ആണ് കഥാ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുന്നത്. സമകാലിക മലയാളം വാരികയുടെ എഡിറ്ററായ സജി ജെയിംസ് പരിപാടിയിൽ അധ്യക്ഷത വഹിക്കും. കൂടാതെ പരിപാടിയിൽ കെ എൽ മോഹനവർമ്മ മുഖ്യപ്രഭാഷണം നടത്തും. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ക്യാമ്പിൽ നിരവധി പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. കഥയുടെ രചനാ രീതി,കഥയുടെ തുടക്കം ആദ്യ കാലഘട്ടം തുടങ്ങി ഒട്ടേറെ വിഷയങ്ങളെ കുറിച്ച് ക്യാമ്പിൽ ചർച്ച ചെയ്യും. 22 ഞായറാഴ്ച നടക്കുന്ന സമാപനസമ്മേളനം സേതു ഉദ്ഘടനം ചെയ്യും.