സൂര്യാ നൃത്ത സംഗീതോത്സവം ഒക്ടോബര്‍ 1 ന് തുടങ്ങും

By Web Desk.06 09 2023

imran-azhar

 

 


തിരുവനന്തപുരം: നൂറ്റിപ്പതിനൊന്നു ദിവസം നീണ്ടു നില്‍ക്കുന്ന സൂര്യാ നൃത്ത സംഗീതോത്സവം ഒക്ടോബര്‍ 1 ന് ആരംഭിക്കും. രണ്ടു വര്‍ഷത്തിനു ശേഷം യേശുദാസ് നേരിട്ടെത്തി സൂര്യാ ഫെസ്റ്റിവലില്‍ പാടും.

 

ഒക്ടോബര്‍ 1 ന് വൈകിട്ട് 6. 45 ന് ടാഗോര്‍ തിയേറ്ററില്‍ സൂര്യ കൃഷ്ണ മൂര്‍ത്തി സംവിധാനം ചെയ്ത അഗ്നി-3 എന്ന മെഗാ സ്‌റ്റേജ് ഷോയോടെ മേള തുടങ്ങും. 2 ന് തൈക്കാട് ഗണേശത്തില്‍ രമാ വൈദ്യനാഥന്‍, 3 ന് മീനാക്ഷി ശ്രീനിവാസന്‍, 4 ന് പ്രിയദര്‍ശിനി ഗോവിന്ദ് എന്നിവരുടെ ഭരതനാട്യം.

 

5 ന് അഭിഷേക് രഘുറാമിന്റെ സംഗീതക്കച്ചേരി, 6 ന് ആശാ ശരത്, 7 ന് നവ്യാ നായര്‍, 8 ന് ജാനകി രംഗരാജന്‍, 9 ന് ലക്ഷ്മി ഗോപാലസ്വാമി എന്നിവരുടെ ഭരതനാട്യം. 10 ന് എകെജി ഹാളില്‍ ശോഭനയുടെ ഭരതനാട്യം എന്നിവ നടക്കും.

 

11 മുതല്‍ 15 വരെ ഗണേശത്തില്‍ വനിതാ പ്രഭാഷണമേളയും ചലച്ചിത്രമേളയും. 21 മുതല്‍ 25 വരെ ഹിന്ദുസ്ഥാനി ജല്‍സാഗറില്‍ മഞ്ജരി, രമേഷ് നാരായണന്‍, മധുശ്രീ നാരായണന്‍ എന്നിവര്‍ പങ്കെടുക്കും. 26 മുതല്‍ 31 വരെ നടക്കുന്ന കര്‍ണാടക സംഗീത കച്ചേരിയില്‍ സുധാ രഘുനാഥന്‍, നിത്യശ്രി മഹാദേവന്‍, അരുണാ സായി റാം, വൈക്കം വിജയലക്ഷ്മി, എം ജയചന്ദ്രന്‍, കാവാലം ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

നവംബര്‍ 1 മുതല്‍ 10 വരെ തിയേറ്റര്‍ ഫെസ്റ്റിവല്‍, മലയാളം ഫിലിം ഫെസ്റ്റിവല്‍ എന്നിവ നടക്കും. ഡിസംബര്‍ 1 മുതല്‍ 20 വരെ പ്രഭാഷണം, മലയാള ചലച്ചിത്രമേള, സംഗീതക്കച്ചേരികള്‍. 21 മുതല്‍ 25 വരെ കവിതാമേള, പ്രഭാഷണം. 26 മുതല്‍ 31 വരെ മോഹിനിയാട്ടം. ജനുവരി 1 മുതല്‍ യുവജനമേള, 11 മുതല്‍ 20 വരെ ഇന്ത്യന്‍ ചലച്ചിത്രമേള എന്നിവ നടക്കും.

 

 

 

OTHER SECTIONS