By Web Desk.19 08 2022
തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തില്‍ 11-ാമത് മഹാരുദ്രയജ്ഞത്തോട് അനുബന്ധിച്ചുള്ള രുദ്രയജ്ഞ സംഗീതോത്സവം ആരംഭിച്ചു. മംഗളവാദ്യ നാദസ്വര കച്ചേരിയോടെയാണ് സംഗീതോത്സവത്തിനു തുടക്കമായത്. കേരള കലാമണ്ഡലം മുന്‍ ചെയര്‍മാന്‍ ഡോ. വി ആര്‍ പ്രബോധചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സംഗീതോത്സവത്തിന്റെ ആദ്യ ദിനത്തില്‍ രത്‌നാകരന്‍ ഭാഗവതര്‍, രാധാകൃഷ്ണന്‍ പോറ്റി എന്നിവരെ അനുസ്മരിച്ചു.
ഗുരുവന്ദനം, യുവകലാവേദി, പ്രഗത്ഭരുടെ സംഗീത സദസ്സുകള്‍, ഹിന്ദുസ്ഥാനി സംഗീതം, കര്‍ണ്ണാടക സംഗീതം, കഥകളി സംഗീതം, വീണാവേണു വയലിന്‍, വാദ്യവൃന്ദം, പഞ്ചരത്‌ന കീര്‍ത്തനാലാപനം, അഖണ്ഡസംഗീതാര്‍ച്ചന തുടങ്ങിയവ അരങ്ങേറും. 120 ല്‍പ്പരം കലാകാരന്മാര്‍ പങ്കെടുക്കും. ഓഗസ്റ്റ് 27 വരെയാണ് സംഗീതോത്സവം.