'കേരളം ഒരു ഭ്രാന്താലയം' :സ്വാമി വിവേകാനന്ദൻ കേരള സന്ദർശനത്തിന് 125 വയസ്സ്

സ്വാമി വിവേകാനന്ദൻ കേരള സന്ദർശനത്തിന് 125 വയസ്സ്. കേരളത്തിലെ അസമത്വവും ജൻമിത്വവും സവർണ മേധാവിത്വവും കൊടി കുത്തി വാണിരുന്ന കാലത്താണ് സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചത്

author-image
BINDU PP
New Update
'കേരളം  ഒരു ഭ്രാന്താലയം' :സ്വാമി വിവേകാനന്ദൻ കേരള സന്ദർശനത്തിന് 125 വയസ്സ്

തിരുവനന്തപുരം: സ്വാമി വിവേകാനന്ദൻ കേരള സന്ദർശനത്തിന് 125 വയസ്സ്. കേരളത്തിലെ അസമത്വവും ജൻമിത്വവും സവർണ മേധാവിത്വവും കൊടി കുത്തി വാണിരുന്ന കാലത്താണ് സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചത്. ഇവിടുത്തെ അവസ്ഥ കണ്ട് അദ്ദേഹം കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചു. ഭാരത പര്യടനത്തിന് ഇറങ്ങിത്തിരിച്ച അദ്ദേഹം 1892 നവംബർ 27നാണ് കേരളത്തിലെത്തുന്നത്. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 22 വരെ 26 ദിവസമായിരുന്നു അദ്ദേഹം കേരളത്തിൽ ഉണ്ടായിരുന്നത്. തീവണ്ടി മാർഗം ഷൊർണൂർ എത്തിയ അദ്ദേഹം പിന്നീട് പല സ്ഥലങ്ങളും സന്ദർശിച്ചത് വഞ്ചിയിലായിരുന്നു. വിവേകാനന്ദൻെറ സന്ദർശനം കൊണ്ട് പാവനമായി തീരുകയായിരുന്നു മലയാള മണ്ണിലെ നിരവധി പ്രദേശങ്ങൾ.ബാംഗ്ലൂരിൽ വെച്ച് ഡോ.പൽപ്പുവിനെ കണ്ടു മുട്ടിയതാണ് വിവേകാനന്ദനെ കേരളത്തിലേക്ക് വരാൻ പ്രേരിപ്പിച്ചത്. കേരളത്തിലെ ദയനീയ സാമൂഹിക അന്തരീക്ഷത്തെ കുറിച്ച് പൽപ്പുവാണ് അദ്ദേത്തിന് വിശദീകരിച്ച് കൊടുത്തത്.പാലക്കാട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം, കന്യാകുമാരി തുടങ്ങിയ ഇടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി.

swami vivekanandhan