/kalakaumudi/media/post_banners/43053a13b135b5ae4920ae0aa1128ea0e744b1327b292ad33d74bad8c647b721.jpg)
തിരുവനന്തപുരം: കേരള സർവകലാശാല സംഗീത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംഗീതോത്സവം 'സ്വരരാഗസുധ'യ്ക്ക് തുടരുന്നു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഇന്ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യൻ കച്ചേരി അവതരിപ്പിക്കും. ബുധനാഴ്ച രാവിലെ 10ന് സംഗീതാർച്ചനയോടുകൂടിയാണ് പരിപാടിക്ക് തുടക്കമായത്. സംഗീത വിഭാഗത്തിന്റെ സേതുപർവ്വതീഭായി മെമ്മോറിയൽ ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവം നടക്കുക. പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച കോട്ടയ്ക്കൽ രഞ്ജിത്ത് വാര്യർ കച്ചേരി അവതരിപ്പിക്കും.