/kalakaumudi/media/post_banners/dc92783b7b8494de54432f2d0f48dc8d6afceb35096142e86fcfad994be49a6b.jpg)
'താൻ ഇനി സമുദായ സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് എഴുത്തുകാരി തനുജ ഭട്ടതിരി.' മുൻകൂട്ടി വക്കുക കൊടുത്ത പരിപാടികളിൽ മാത്രമേ താൻ പങ്കെടുക്കുകയോള്ളൂയെന്ന് തനൂജ വെളിപ്പെടുത്തി. ഇഷ്ടപെടാത്തവനെ കൊന്നുതള്ളുന്ന ജീവിക്കാൻ അവസരം നിഷേധിക്കുന്ന ജാതി- മത കൊലപാതകങ്ങൾ കാരണം ഇങ്ങനെ പോയാൽ ഇവിടം വാസയോഗ്യമല്ലാതാകുമെന്നും എഴുത്തുകാരി അഭിപ്രായപ്പെട്ടു.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തരത്തിലുള്ള കാര്യം തനൂജ തുറന്നുപറഞ്ഞത്.
പോസ്റ്റിന്റെ പൂർണരൂപം....
ഞാൻ പങ്കെടുത്തില്ല എന്നു വെച്ച് ഒരു പരിപാടിക്കും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. എന്നാലും പറയാനുള്ളത് പറയണമല്ലോ. ഇനി മുതൽഒരു സമുദായ സംഘടനയുടെയും പരിപാടികളിൽ ഞാൻ പങ്കെടുക്കില്ല. പൊതുവെ ഇത്തരം പരിപാടികളിൽ പങ്കെടുക്കാറില്ല. പക്ഷേ മറ്റുകാരണങ്ങൾ പറഞ്ഞ് ഒഴിവാകാറേയുള്ളു വർഷങ്ങൾക്ക് മുമ്പ് ഇത്തരം സംഘടനകളുടെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. വളരെ അടുത്ത സുഹൃത്തുക്കൾ സ്നേഹത്തോടെ വിളിക്കുപോൾ പങ്കെടുക്കാറുണ്ട്.അടുത്ത ഒരു മാസത്തിനിടക്ക് നേരത്തെ ഏറ്റുപോയ ഏതെങ്കിലും പരിപാടിയുണ്ടെങ്കിൽ പങ്കെടുക്കും. ഒരു കാലത്ത് മനുഷ്യനെ ഒന്നാക്കി മുന്നോട്ട് നിർത്താൻ സമുദായ സംഘടനകൾ ശ്രമിച്ചെങ്കിൽ ഇന്നത്‌രാഷ്ട്രീയവും അധികാരവും പണവും കാരണം മനുഷ്യരെ മതാംഗങ്ങളും ജാതിയംഗങ്ങളുമായി കാണാൻ മാത്രമെ സഹായിക്കൂനിർബന്ധിക്കൂ . ഇതൊന്നിൽ കൈവെച്ചാൽ പിറകെയുള്ളത് അതിലധികമാണെന്നറിയാം. പേര്, മക്കൾ, കുടുംബം, ജോലി ബന്ധം ഒക്കെ വിമർശിക്കപ്പെടാം. അതിനെല്ലാം മനസ്സിനെ സത്യത്തിൽ ഉരച്ചെടുത്ത ഉത്തരങ്ങളുണ്ട്. അവഎല്ലാം പറയാനുള്ള സാവകാശമില്ലയിപ്പോൾ . പലതും പറയാനുണ്ട്. പിറകെയാകട്ടെ . ഇഷ്ടപെടാത്തവനെ കൊന്നു തള്ളുന്ന ജീവിക്കാൻ അവസരം നിഷേധിക്കുന്ന ജാതി- മത കൊലപാതകങൾ കാരണംഇങ്ങനെ പോയാൽ ഇവിടം വാസ യോഗ്യമല്ലാതാക്കും.ഒന്നിനും ഉപകാരപ്പെടുകയില്ലെങ്കിൽ പോലും ചെയ്യാനെനിക്കിതേയുള്ളു. ഒരു വാക്ക് പോലും കളയാനില്ല .