'തെരുവരങ്ങ് 2017 '

തെരുവിന്റെ സ്പന്ദനത്തെ വീണ്ടെടുക്കാൻ ...മണ്ണിന്റെ മണമുള്ള ...തിരക്കുകൾക്കിടയിൽ നഷ്ടപെടുന്ന കലാജീവിതത്തെ തിരിച്ചെടുക്കാനായി നമ്മുക്ക് തെരുവിലേക്ക് ഇറങ്ങാം ............ഒരുമിച്ച് പാടാം ..

author-image
BINDU PP
New Update
 'തെരുവരങ്ങ് 2017 '

കൊച്ചി : തെരുവിന്റെ സ്പന്ദനത്തെ വീണ്ടെടുക്കാൻ ...മണ്ണിന്റെ മണമുള്ള ...തിരക്കുകൾക്കിടയിൽ നഷ്ടപെടുന്ന കലാജീവിതത്തെ തിരിച്ചെടുക്കാനായി നമ്മുക്ക് തെരുവിലേക്ക് ഇറങ്ങാം ............ഒരുമിച്ച് പാടാം .. കളിക്കാം ...തെരുവിന്റെ ഉത്സവ മാമാങ്കത്തിന് തുടക്കമായി....'തെരുവരങ്ങ് 2017' ഉണർന്നു. ജില്ലയില്‍ ഒരേസമയം നാലിടത്താണ് നാടകാവതരണത്തിന് തുടക്കമായത്. എറണാകുളം പബ്ളിക് ലൈബ്രറി അങ്കണം, പനങ്ങാട് മഹാഗണപതി മൈതാനം, വടക്കന്‍ പറവൂര്‍ തത്തപ്പിള്ളി ജവഹര്‍ ആര്‍ട്സ് ക്ളബ് ആന്‍ഡ് ലൈബ്രറി അങ്കണം, കോതമംഗലം തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രമൈതാനം എന്നിവിടങ്ങളിലാണ് വൈകിട്ട് 5.30ന് തെരുവുനാടകങ്ങള്‍ അവതരിപ്പിച്ചത്. അവതരണത്തിനു മുന്നോടിയായി എറണാകുളം പബ്ളിക് ലൈബ്രറി അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനം അന്താരാഷ്ട്ര നാടകപ്രവര്‍ത്തകന്‍ പ്രൊബിര്‍ ഗുഹ ഉദ്ഘാടനംചെയ്തു.

പ്രൊബീര്‍ ഗുഹ സംവിധാനംചെയ്ത 'ഘര്‍ വാപ്പസി കാ ഗീത്'എന്ന നാടകം സമ്മേളനത്തിനുശേഷം അവതരിപ്പിച്ചു. ജയപ്രകാശ് കുളൂരിന്റെ 'വെളിച്ചെണ്ണ', ഇണക്കം പെണ്‍കൂട്ടായ്മയുടെ 'ഇത് ജോസഫന്റെ കഥ, അന്നയുടെയും' എന്നീ നാടകങ്ങളും അരങ്ങേറി. പി ജെ ആന്റണി മെമ്മോറിയല്‍ ഫൌണ്ടേഷന്‍ ആഭിമുഖ്യത്തില്‍ ജില്ലയിലെ സാംസ്കാരിക സ്ഥാപനങ്ങളും വായനശാലകളും സംയുക്തമായാണ് ഇത്തവണ തെരുവു നാടകോത്സവത്തിന് അരങ്ങൊരുക്കിയിട്ടുള്ളത്.

theruvarang