
തിരുവനന്തപുരം: കേരള വണിക വൈശ്യാസംഘം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏകദിനശില്പശാലയും വില്ലടിച്ചാം പാട്ടും എം.എന്‍.വി.ജി. അടിയോടി ഹാളില്‍ നടന്നു. കേരള ലളിത കലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് ശില്പശാല ഉദ്ഘാടനം ചെയ്തു. കേരള വണിക വൈശ്യസംഘം പ്രസിഡന്റ് എസ്.കുട്ടപ്പന്‍ ചെട്ടിയാര്‍ അധ്യക്ഷനായി. വണിവവൈശ്യരുടെ അനുഷ്ഠാന കലാരൂപമായ വില്ലടിച്ചാം പാട്ട് ഏകദിനശില്‍പശാലയെ ഏറെ ആകര്‍ഷകമാക്കി. തെക്കന്‍ തിരുവിതാംകൂറിന് രൂപം കൊണ്ട് കഥാകഥന സമ്പ്രദായമാണ് വില്ലുപാട്ട്. വില്ല് പാട്ട്, വില്ലടിച്ചാ പാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നീ പേരുകള്‍ ഈ കലാരൂപത്തിനുണ്ട്. വില്ല്,വീശുകോല്‍,ഉടുക്ക്,കുടം,ജാല എന്നീ വാദ്യോപിക്കുന്നത്. അഞ്ചോ ഏഴോ അംഗങ്ങളാണ് പരമ്പരാഗതവില്ലുപാട്ടില്‍ ഉണ്ടാകുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
