/kalakaumudi/media/post_banners/fcebe38cc141cb162aa764573d71f4442b1cafeec59c2595bb32c88ba7a270e2.jpg)
തിരുവനന്തപുരം: പാശ്ചാത്യസംഗീതത്തിന്റെ മാസ്മരികഭാവത്തിനു സാക്ഷിയാവാന്‍ വീണ്ടും അനന്തപുരി ഒരുങ്ങുന്നു. മാന്ത്രികകരങ്ങള്‍ കൊണ്ട് സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്ന ലോകപ്രശസ്ത വയലിനിസ്റ്റ് കാമില കരസേവ നയിക്കുന്ന സംഗീത വിരുന്ന് നവംബര്‍ 5 തിങ്കളാഴ്ച വൈകിട്ടണ്‍ 7 ന് ഹില്‍' ഗാര്‍ഡനില്‍ അരങ്ങേറും. അലക്‌സാണ്ടര്‍ ക്ലിമോവ് (ഫഌട്ട്), ഡാനാ ബെക്‌പോസിനോവ (പിയാനോ), ഗ്ലെബ് നെക്കേവ് (വയലിന്‍), കെന്‍സിഗല്‍ അക്ഷേക്കിന (സെല്ലൊ) എന്നിവരും കാമിലയോടൊപ്പം സംഗീതസന്ധ്യയുടെ ഭാഗമാകും. ട്രിവാന്‍ഡ്രം സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സിന്റെ (ടിസിപിഎ) സംഗീത പരമ്പരയുടെ ഭാഗമായാണ് സംഗീതസന്ധ്യ സംഘടിപ്പിച്ചിരിക്കുന്നത്. കലയിലൂടെ സമൂഹങ്ങളെയും സംസ്‌കാരങ്ങളെയും ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ട്രിവാന്‍ഡ്രം സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സിനു തുടക്കമിട്ടത്. തലസ്ഥാനത്തെ സംഗീത കലാ മേഖലയില്‍ മാറ്റത്തിന്റെ കുളിര്‍കാറ്റായി മാറിയ ടിസിപിഎ, അന്താരാഷ്ട്ര പ്രശസ്തരായ നിരവധി കലാകാരന്മാരെ നഗരത്തിനു പരിചയപ്പെടുത്തി. ഒര വര്‍ഷത്തിനുള്ളില്‍ വിദേശ, ഇന്ത്യന്‍ കലാകാരന്മാരെ അണിനിരത്തി പതിനഞ്ച് പാശ്ചാത്യസംഗീത പരിപാടികള്‍ സംഘടിപ്പിക്കാനും ടിസിപിഎയ്ക്കു കഴിഞ്ഞു. ഇക്കുറി സംഗീതവിരുന്നില്‍ ടിസിപിഎക്കൊപ്പം ട്രിവാന്‍ഡ്രം അക്കാഡമി ഒഫ് വെസ്‌റ്റേ മ്യൂസിക്കും കൈകോര്‍ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8593936000