/kalakaumudi/media/post_banners/629584dcc9505292f8ba359423b81ed1f78f160fc833eaa41587a9f3ed3f679b.jpg)
ജ്യോതിഷ ശാസ്ത്രമനുസരിച്ച് പുതുവര്‍ഷത്തിന്റെ തുടക്കത്തിലേ ശനി രാശി മാറി. ജനുവരി 17 നായിരുന്നു് ശനി കുംഭ രാശിയില്‍ പ്രവേശിച്ചത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനി സ്വന്തം രാശിയായ കുംഭത്തില്‍ വരുന്നത്.
ഇപ്പോഴിതാ 2023 ജനുവരി 30 ന് ശനി കുംഭ രാശിയില്‍ അസ്തമിക്കാന്‍ പോകുന്നു. ഇങ്ങനെ 15 ദിവസത്തിനകം ശനിയുടെ സഞ്ചാരത്തില്‍ ഉണ്ടാകുന്ന മാറ്റം 12 രാശികളേയും ബാധിക്കും. ഇതില്‍ ഈ 4 രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയം വളരെ ഉത്തമമായിരിക്കും.
മേടം
ശനി സംക്രമണവും ശനിയുടെ അസ്തമയവും മേടരാശിക്കാര്‍ക്ക് വളരെ ശുഭകരമാണ്. അവരുടെ കരിയറില്‍ ശക്തമായ നേട്ടങ്ങള്‍ നല്‍കും. സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. വരുമാനം വര്‍ദ്ധിക്കും. കച്ചവടം ചെയ്യുന്നവര്‍ക്ക് നേട്ടമുണ്ടാകും.
ബിസിനസ്സ് വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ നല്ലസമയം. പുതിയ വീടോ വാഹനമോ വാങ്ങാന്‍ ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും.
ഇടവം
ജനുവരി 17 ന് ശനിയുടെ രാശിമാറ്റം ശേഷം ജനുവരി 30 ന് ശനിയുടെ അസ്തമനം ഇത് രണ്ടും ഇടവ രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ നല്‍കും. ഇവര്‍ക്ക് ഈ സമയം ജോലിയില്‍ പ്രമോഷന്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും.
നിങ്ങള്‍ ഏറെ നാളായി കാത്തിരുന്ന നിങ്ങളുടെ കരിയറിലെ വിജയം നിങ്ങളെ തേടിയെത്തും. നിങ്ങളുടെ സ്വാധീനവും ബഹുമാനവും വര്‍ദ്ധിക്കും. ജീവിതത്തില്‍ ഇതുവരെയുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ താനേ ഇല്ലാതാകും.
കന്നി
അസ്തമയ ശനി കന്നിരാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ നല്‍കും. ശത്രുക്കള്‍ ഈ സമയം ഒന്നടങ്ങും. രോഗങ്ങളില്‍ നിന്ന് മുക്തി നേടും. കുടുംബാംഗങ്ങളുടെ ആരോജ്യം മെച്ചപ്പെടും.
ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. ജോലി വേഗത്തില്‍ പൂര്‍ത്തിയാകും. എന്തോ വലിയ കാര്യം നടക്കുന്നത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. തൊഴില്‍-വ്യാപാരത്തിന് നല്ല സമയം.
മകരം
ശനി മകരം രാശി വിട്ട് കുംഭ രാശിയില്‍ പ്രവേശിച്ച ശേഷം ജനുവരി 30 ന് കുംഭ രാശിയില്‍ തന്നെ അസ്തമിക്കുകയാണ്. ഈ രണ്ട് മാറ്റങ്ങളും മകരം രാശിക്കാര്‍ക്ക് ശുഭകരമാണ്. ഇവരുടെ വരുമാനം വര്‍ദ്ധിക്കും, പ്രമോഷന്‍ ലഭിക്കും, ബിസിനസ്സിലും ലാഭം ഉണ്ടാകും. കാര്യങ്ങള്‍ വേഗത്തില്‍ നടക്കും.