/kalakaumudi/media/post_banners/7169500c4572fee4598f0147d37ac12138edf395a06cbeba6bcf45ed74b40f78.jpg)
തിരുവനന്തപുരം; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. നാലമ്പലത്തിനുള്ളിൽ ഒരു സമയം അഞ്ച് പേർക്ക് മാത്രമേ പ്രവേശനമുള്ളൂ. പ്രവേശനകവാടത്തിൽ പേരും ഫോൺ നമ്പറും രേഖപ്പെടുത്തണം. പത്തു വയസിനു താഴെയുള്ളവർക്കും 60 വയസ്സ് കഴിഞ്ഞവർക്ക് പ്രവേശനമില്ല.
ഇന്ന് പുലർച്ചെ നാലുമണിക്ക് തന്നെ ക്ഷേത്രങ്ങളിൽ നടതുറന്നു. അഞ്ചു മണി മുതൽ ഭക്തരെ പ്രവേശിപ്പിച്ചു. ഭക്തർക്ക് വഴിപാട് മറ്റും ചെയ്യാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
