ബുധാദിത്യാ യോഗം; ഈ ഭാഗ്യ രാശിക്കാര്‍ക്ക് ബംബര്‍ നേട്ടങ്ങള്‍

ജ്യോതിഷത്തില്‍ ബുധാദിത്യ രാജയോഗം വളരെ ശുഭ സൂചനയായി കണക്കാക്കപ്പെടുന്ന ഒന്നാണ്. മാര്‍ച്ച് 15 ന് സൂര്യന്‍ മീന രാശിയില്‍ സംക്രമിക്കും.

author-image
parvathynaoop
New Update
ബുധാദിത്യാ യോഗം; ഈ ഭാഗ്യ രാശിക്കാര്‍ക്ക് ബംബര്‍ നേട്ടങ്ങള്‍

ജ്യോതിഷത്തില്‍ ബുധാദിത്യ രാജയോഗം വളരെ ശുഭ സൂചനയായി കണക്കാക്കപ്പെടുന്ന ഒന്നാണ്. മാര്‍ച്ച് 15 ന് സൂര്യന്‍ മീന രാശിയില്‍ സംക്രമിക്കും.

ഇതിലൂടെ ബുദ്ധാദിത്യ രാജയോഗം നടക്കും.ബുധനും മീന രാശിയില്‍ പ്രവേശിക്കും. ഇത്തരത്തില്‍ മീന രാശിയില്‍ സൂര്യനും ബുധനും ചേര്‍ന്ന് ബുധാദിത്യയോഗം സൃഷ്ടിക്കുകയും 12 രാശിക്കാരുടെ ജീവിതത്തെ അത് കൃത്യമായി ബാധിക്കുകയും ചെയ്യും.

ഇതില്‍ ഈ 3 രാശിക്കാര്‍ക്ക് ഈ ബുധാദിത്യയോഗം വളരെ പ്രത്യേകത നിറഞ്ഞതാണ്.

വൃശ്ചികം

മീനരാശിയില്‍ സൂര്യനും ബുധനും ചേര്‍ന്ന് രൂപപ്പെടുന്ന ബുധദിത്യ രാജയോഗം വൃശ്ചിക രാശിക്കാര്‍ക്ക് വലിയ ഗുണങ്ങള്‍ നല്‍കും. ഇവര്‍ക്ക് പ്രതീക്ഷിക്കാത്ത ധനലാഭം ഉണ്ടാകും. വരുമാനം വര്‍ദ്ധിക്കും.

പ്രണയ വിവാഹം നടന്നേക്കും, കുട്ടികളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും, വിജയം നേടാനുള്ള വലിയ സാധ്യത. പ്രണയ ജീവിതം വളരെ നല്ലതായിരിക്കും.

ധനു

ബുധാദിത്യ രാജയോഗത്തിന്റെ രൂപീകരണം ധനു രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ജീവിതത്തില്‍ എല്ലാവിധ സന്തോഷവും ഈ സമയം ഇവര്‍ക്ക് ലഭിക്കും.

വാഹനം വസ്തു എന്നിവ വാങ്ങാന്‍ യോഗം. ബിസിനസ്സില്‍ വലിയ ലാഭം ലഭിക്കാന്‍ സാധ്യത. പുതിയ ജോലി ലഭിക്കാന്‍ സാധ്യത. ആഗ്രഹിച്ച മാറ്റം സംഭവിക്കാം.

മീനം

സൂര്യന്റെയും ബുധന്റെയും കൂടിച്ചേരല്‍ മീന രാശിയിലാണ് സംഭവിക്കുന്നത് .അതുകൊണ്ടു തന്നെ ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നതും മീനത്തിലെ തന്നെയാണ്. ഈ സാഹചര്യത്തില്‍ മീന രാശിക്കാര്‍ക്ക് വന്‍ ഗുണങ്ങള്‍ ലഭിക്കും.

ഇവര്‍ക്ക് ആത്മവിശ്വാസത്തില്‍ വര്‍ദ്ധനവുണ്ടാകും.കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. പുരോഗതി കൈവരിക്കും. ഈ സമയം സമീന രാശിക്കാര്‍ക്ക് ഏഴരശ്ശനി നടക്കുന്നതിനാല്‍ ആരോഗ്യം ശ്രദ്ധിക്കുക.

zodiac sign budadityayogam