പാപമോചനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് ഇങ്ങനെ

By parvathyanoop.18 03 2023

imran-azhar

 


ചൈത്രമാസത്തി വരുന്ന കൃഷ്ണപക്ഷത്തിലെ ഏകാദശിയെയാണ് പാപമോചന ഏകാദശിയായി കണക്കാക്കുന്നത്. നമ്മള്‍ ചെയ്ത പാപങ്ങള്‍ക്കുള്ള ശിക്ഷയില്‍ നിന്നും മോചനം ലഭിക്കാന്‍ ഈ വ്രതം അനുഷ്ഠിച്ചാല്‍ മതി. എല്ലാ മാസവും രണ്ട് ഏകാദശികളാണ് ഉള്ളത്.

 

ഒരു വര്‍ഷത്തില്‍ ആകെ 24 ഏകാദശികളാണ് വരുന്നത്. ഏകാദശി വ്രതാമെടുത്താന്‍ ആ വ്യക്തിക്ക് മരണാനന്തര മോക്ഷം ലഭിക്കുമെന്നുമാണ് വിശ്വാസം.ഇത്തവണത്തെ പാപമോചന ഏകാദശി വ്രതം മാര്‍ച്ച് 18 ശനിയാഴ്ചയാണ്.

 

ഏകാദശി ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് മോക്ഷം ലഭിക്കും.

 

പാപമോചനി ഏകാദശി വ്രതം പൂജാ രീതികള്‍


1.രാവിലെ കുളിച്ച് വ്രതം ആരംഭിക്കുക.
2.ഷോഡഷോപചാര രീതിയിലാണ് ഈ ദിവസം പൂജിക്കേണ്ടത്.
3. ഭഗവാന്‍ വിഷ്ണുവിന് ധൂപം, വിളക്ക്, ചന്ദനം, പഴങ്ങള്‍, പൂക്കള്‍, ഭോഗങ്ങള്‍, മറ്റ് വഴിപാടുകള്‍ എന്നിവ പൂജയില്‍ ഉള്‍പ്പെടുത്തുക.
4. മഹാവിഷ്ണുവിന് തുളസി അര്‍പ്പിക്കുന്നത് വളരെ ശ്രേഷ്ഠമാണ്. അതേസമയം ഏകാദശി തിഥിയില്‍ തുളസി പൊട്ടിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ ഏകാദശിയുടെ തലേദിവസം പറിച്ചെടുത്ത തുളസിയിലകള്‍ സൂക്ഷിച്ച് അടുത്ത ദിവസത്തെ പൂജയില്‍ ഉപയോഗിക്കാം.

 

ഐതിഹ്യം

ശാരീരികമായി ശക്തനും, സുന്ദരനുമായ തന്റെ മകന്‍ മേധ്വിയോടൊപ്പമാണ് ഋഷി ച്യവന വേദകാലത്ത് ജീവിച്ചിരുന്നത്. തന്റെ മാനസികവും ശാരീരികവുമായ വിശുദ്ധി നിലനിര്‍ത്തുന്നതിനായി മേധവി തുടര്‍ച്ചയായി ധ്യാനിക്കുകയും, തപസ്സുകള്‍ അനുഷ്ഠിക്കുകയും ചെയ്തു.

 

തപസ്സ് ചെയ്ത് കൊണ്ടിരുന്നപ്പോള്‍, സ്വര്‍ഗ്ഗരാജാവ് ഇന്ദ്രന്‍ കോപാകുലനായി, അവന്റെ ശ്രദ്ധ തിരിക്കാന്‍ അപ്‌സരസ്സുകളെയും, മറ്റ് സുന്ദരികളായ സ്ത്രീകളെയും പോലുള്ള സ്വര്‍ഗ്ഗസുന്ദരിമാരെ അയച്ചു.

 

അവന്റെ ഏകാഗ്രതയെ തടസ്സപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് ഇത് ചെയ്തത്.പക്ഷേ അവന്‍ പൂര്‍ണ്ണമായും ആത്മീയ ഉന്മേഷത്തില്‍ മുഴുകിയതിനാല്‍ അത് ഫലമുണ്ടായില്ല.

 

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മേധവിക്ക് സമീപമുള്ള ഒരു ആശ്രമത്തില്‍ മഞ്ജുഘോഷ എന്ന അപ്‌സരസ് വന്നു. അവള്‍ മനോഹരമായ ഗാനങ്ങള്‍ പാടാന്‍ തുടങ്ങി. അവന്‍ ക്രമേണ അവളിലേക്ക് ആകര്‍ഷിക്കപ്പെട്ടു, അവന്റെ ധ്യാനം നിലച്ചപ്പോള്‍ കാമദേവന്‍ ഇന്ദ്രന്റെ കല്‍പ്പനയില്‍ ഒരു അമ്പ് തൊടുത്തു.

 

അവനില്‍ ആനന്ദകരമായ വികാരങ്ങള്‍ ഉണര്‍ത്തി. തല്‍ഫലമായി അവന്‍ അവളുമായി പ്രണയത്തിലായി.ദീര്‍ഘമായ ധ്യാനത്തിലൂടെ അവന്‍ നേടിയ എല്ലാ വിശുദ്ധിയും അപ്രത്യക്ഷമായി. സമയം പോകുന്നതറിയാതെ അവന്‍ അവളില്‍ മുഴുകി.

 

വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ക്ക് അവനെ വിട്ട് പോകേണ്ടതുണ്ടെന്ന് അവള്‍ അവനെ അറിയിച്ചു. തന്റെ ധ്യാനത്തിന്റെ എല്ലാ പ്രതിഫലവും നശിപ്പിച്ച ചതി മനസ്സിലാക്കി മേധവി തന്റെ തെറ്റ് തിരിച്ചറിഞ്ഞത്.

 

അവളുടെ പ്രവൃത്തികളില്‍ രോഷാകുലയായി അവളെ പ്രപഞ്ചത്തിലെ ഏറ്റവും വൃത്തികെട്ട സ്ത്രീയാകാന്‍ അവന്‍ അവളെ ശപിച്ചു. ഒരു സ്ത്രീയെ പിന്തുടരുന്ന ഒരു ചെറിയ പ്രവൃത്തിയില്‍ തന്റെ എല്ലാ ശക്തിയും ഉപയോഗിച്ചതിന് അവന്‍ തന്റെ പിതാവായ ഋഷി ച്യവനയോട് ക്ഷമാപണം നടത്തി.

 

ഈ പാപത്തില്‍ നിന്ന് മുക്തനാകാന്‍ പാപമോചനി ഏകാദശി നടത്തണമെന്ന് ച്യവനന്‍ പറഞ്ഞു. മഞ്ജുഘോഷിനോടും ഇത് തന്നെ പിന്തുടരാന്‍ ഉപദേശിച്ചു. മഹാവിഷ്ണുവിന്റെ കാരുണ്യത്തിന്റെ ഫലമായി അവര്‍ രണ്ടുപേരും തങ്ങളുടെ പാപങ്ങളില്‍ നിന്ന് വിമുക്തരായി.

 

 

OTHER SECTIONS