/kalakaumudi/media/post_banners/d1a260c1dcd3e446978d5df00884e500224f7c72ceb73a8758f4c4a843c30f7f.jpg)
സൂര്യഭഗവാനെ ഉപാസിക്കേണ്ട ദിവസമാണ് ഞായര്‍. സൂര്യഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ത്വക്‌സംബന്ധമായ രോഗങ്ങളില്‍നിന്നു മുക്തി നേടാനാകുമെന്നാണ് വിശ്വാസം. പുതിയ സംരംഭങ്ങള് ആരംഭിക്കുന്നതിനുള്ള അനുഗ്രഹങ്ങള്‍ക്കുവേണ്ടിയും സൂര്യനെ പ്രാര്‍ഥിക്കുന്നതു നല്ലതാണ്.
ആഗ്രഹസാഫല്യമാണ് സൂര്യഭഗവാന് നല്കുന്ന അനുഗ്രഹം. ചുവന്ന പൂക്കളാണ് അര്‍പ്പിക്കേണ്ടത്. നെറ്റിയില്‍ രക്തചന്ദനക്കുറി അണിയുന്നതും നല്ലതാണ്.ഗ്രഹങ്ങളില്‍ രാജ സ്ഥാനത്തുള്ള സൂര്യഭഗവാനെ പ്രാര്ത്ഥിച്ചാല്‍ ആയുസ്സും ആരോഗ്യവും നേടാനാകുമെന്നാണ് വിശ്വാസം.
പുതിയ സംരംഭങ്ങള് ആരംഭിക്കുന്നതിനുള്ള അനുഗ്രഹങ്ങള്‍ക്കുവേണ്ടിയും സൂര്യനെ ഭജിക്കുന്നതു നല്ലതാണ്. ആഗ്രഹസാഫല്യമാണ് സൂര്യഭഗവാന് നല്കുന്ന അനുഗ്രഹം.സൂര്യന്റെ അധിദേവത ശിവനാണ്. അതിനാല്‍ ഒപ്പം മഹാദേവനെയും ഭജിക്കുക.
സൂര്യാഷ്ടോത്തരശതനാമാവലി
ഹിന്ദുമതത്തില്‍ പ്രപഞ്ചത്തിന്റെ അധിപധി ആയി സൂര്യദേവനെ കണാക്കാക്കുന്നു. സൂര്യ അഷ്ടോത്തര ശതനാമാവലി നിത്യവും ജപിക്കുന്നത് നിങ്ങളുടെ മനശ്ശാന്തി വര്‍ദ്ധിക്കുവാന്‍ കൂടി വേണ്ടിയാണ്. സൂര്യഭഗവാനെ ഉപാസിക്കേണ്ട ദിവസമാണ് ഞായര്‍.
ഓം അരുണായ നമഃ
ഓം ശരണ്യായ നമഃ
ഓം കരുണാരസസിന്ധവേ നമഃ
ഓം അസമാനബലായ നമഃ
ഓം ആര്‍തരക്ഷകായ നമഃ
ഓം ആദിത്യായ നമഃ
ഓം ആദിഭൂതായ നമഃ
ഓം അഖിലാഗമവേദിനേ നമഃ
ഓം അച്യുതായ നമഃ
ഓം അഖിലജ്ഞായ നമഃ 10
ഓം അനന്തായ നമഃ
ഓം ഇനായ നമഃ
ഓം വിശ്വരൂപായ നമഃ
ഓം ഇജ്യായ നമഃ
ഓം ഇന്ദ്രായ നമഃ
ഓം ഭാനവേ നമഃ
ഓം ഇന്ദിരാമന്ദിരാപ്തായ നമഃ
ഓം വന്ദനീയായ നമഃ
ഓം ഈശായ നമഃ
ഓം സുപ്രസന്നായ നമഃ 20