By parvathyanoop.26 02 2023
എല്ലാ ഗ്രഹങ്ങളിലും വച്ച് വളരെ പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. ശനിയുടെ രാശി മാറ്റത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ ഉണ്ടാകും.
ശനി നീതിയുടെ ദേവനും കര്‍മ്മത്തിനനുസരിച്ചു ഫലം നല്‍കുന്ന ആളുമാണ്. ശനി ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ കര്‍മ്മങ്ങളുടെ കണക്ക് സൂക്ഷിക്കുകയും അതിനനുസരിച്ച് ഫലം നല്‍കുകയും ചെയ്യും. ജനുവരി 31 ന് ശനി കുംഭത്തില്‍ അസ്തമിച്ചു.
ഏതെങ്കിലും ഗ്രഹം അസ്തമിക്കുമ്പോള്‍ അതിന്റെ പ്രതികൂല ഫലം എല്ലാ രാശികളേയും ബാധിക്കും. മാര്‍ച്ച് അഞ്ചിന് ശനി കുംഭത്തില്‍ ഉദിക്കും. ശനിയുടെ ഉദയം ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ നല്‍കും.
ഇടവം
ശനിയുടെ ഉദയം ഇടവ രാശിക്കാര്‍ക്ക് ജീവിതത്തില്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് ഈ രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.
ഭാവിയെക്കുറിച്ച് ആസൂത്രണം ചെയ്യുകയാണെങ്കില്‍ ഈ സമയത്ത് പുരോഗതിക്ക് സാധ്യതയുണ്ട്. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കുംഭം
കുംഭം രാശിയിലാണ് ശനി ഉദിക്കാന്‍ പോകുന്നത്. ഈ സമയത്ത് ഈ രാശിക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. പെട്ടെന്നുള്ള ധനലാഭം ഉണ്ടാകാം. മുടങ്ങിക്കിടന്ന ജോലികള്‍ ചെയ്തു തുടങ്ങും.
ശനിയുടെ ഉദയം മൂലം ഈ രാശിക്കാര്‍ക്ക് മികച്ച ജോലി അവസരങ്ങള്‍ ലഭിക്കും. വിദ്യാഭ്യാസ രംഗത്തും പുരോഗതിയുണ്ടാകും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടെ ഉദയം ശുഭസൂചകമായിരിക്കും. ശനിയുടെ ഉദയം ഈ രാശിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കും. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നല്‍കും. സുഹൃത്തുക്കളുമായുള്ള ബന്ധം മെച്ചപ്പെടും. ഈ രാശിക്കാരുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടാകും.
മീനം
ശനിയുടെ ഉദയം മീനം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. മാര്‍ച്ച് മാസത്തില്‍ നല്ല ദിവസങ്ങളായിരിക്കും.
ഈ സമയത്ത് മീനം രാശിക്കാര്‍ക്ക് സന്തോഷവും ഐശ്വര്യവും ഉണ്ടാകും. ഈ കാലയളവില്‍ മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കും