കുംഭമാസത്തില്‍ (1 മുതല്‍ 30 വരെ) ഈ നാളുകാര്‍ക്ക് വന്‍ നേട്ടങ്ങള്‍; സമ്പൂര്‍ണ മാസഫലം

അപ്രതീക്ഷിതമായി ധനനഷ്ടം സംഭവിക്കാനിടയുള്ളതിനാല്‍ യാത്രയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗൃഹനിര്‍മാണ കാര്യങ്ങള്‍ മന്ദഗതിയിലാവാനിടയുണ്ട്.

author-image
parvathyanoop
New Update
കുംഭമാസത്തില്‍ (1 മുതല്‍ 30 വരെ) ഈ നാളുകാര്‍ക്ക് വന്‍ നേട്ടങ്ങള്‍; സമ്പൂര്‍ണ മാസഫലം

അശ്വതി

ചില സങ്കീര്‍ണാവസ്ഥകള്‍ ഉണ്ടാകുമെങ്കിലും മിക്ക രംഗങ്ങളിലും ഉണര്‍വ് അനുഭവപ്പെടും. തൊഴില്‍ ക്ലേശങ്ങള്‍ക്കും സ്തംഭനാവസ്ഥകള്‍ക്കും ആശ്വാസം ഉണ്ടാകും.

 

ഭരണി

കര്‍മരംഗത്ത് നേട്ടങ്ങളുണ്ടാകും. സാമ്പത്തികമായി പുരോഗതി കൈവരിക്കാന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് ഗുണാനുഭവ സാധ്യത. ഭരണാധിപന്‍മാര്‍ക്ക് ജനോപകാര പ്രദങ്ങളായ കാര്യങ്ങള്‍ നടത്താന്‍ സാധിക്കും. 

കാര്‍ത്തിക

ഗൃഹത്തില്‍ മംഗള കാര്യങ്ങള്‍ക്ക് സാധ്യത. അര്‍പ്പണ മനോഭാവത്തോടു കൂടിയ പ്രവര്‍ത്തനങ്ങള്‍ അനുഭവഫലങ്ങള്‍ക്ക് വഴിയൊരുക്കും. മക്കളുടെ സംരക്ഷണം മന:സമാധാനത്തിന് വഴിയൊരുക്കും. 

രോഹിണി

ഫലത്തില്‍ വിഷമാവസ്ഥകള്‍ കുറഞ്ഞു വരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനവസരമുണ്ടാകും. ധനപരമായ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താനാകും.

മകയിരം

ക്ലേശങ്ങള്‍ക്ക് സാധ്യതയുണ്ടാകുമെങ്കിലും ക്രമേണ കാര്യങ്ങള്‍ അനുകൂല സ്ഥിതിയിലേക്ക് വരാനിടയുണ്ട്. ഭൗതിക ജീവിതത്തോടൊപ്പം ആദ്ധ്യാത്മിക ആത്മീയ ആശയങ്ങള്‍ സമന്വയിപ്പിക്കുന്നത് സമാധാനത്തിന് വഴിയൊരുക്കും. 

തിരുവാതിര

അപ്രതീക്ഷിതമായി ധനനഷ്ടം സംഭവിക്കാനിടയുള്ളതിനാല്‍ യാത്രയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗൃഹനിര്‍മാണ കാര്യങ്ങള്‍ മന്ദഗതിയിലാവാനിടയുണ്ട്. 

പുണര്‍തം

വിദേശത്ത് തൊഴിലിന് ശ്രമിക്കുന്നവര്‍ക്ക് കാലതാമസം ഉണ്ടാകും. കരാറു ജോലികള്‍ക്ക് തടസ്സങ്ങള്‍ വന്നു ചേരും. പല ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നതു കാരണം പലപ്പോഴും മാനസിക സമ്മര്‍ദം അനുഭവിക്കേണ്ടി വരും. 

പൂയം

ശത്രുക്കളുടെ എതിര്‍പ്പുകളെ മനോബലത്താല്‍ അതിജീവിക്കും. പഠിച്ച വിദ്യകൊണ്ട് പ്രയോജനമുണ്ടാകും. അധികാരികളുടെ അപ്രീതിയോ അനിഷ്ടമോ കാരണം മനോവിഷമത്തിന് സാധ്യത. 

ആയില്യം

അപ്രതീക്ഷിതമായ ധനനഷ്ടം, വിഷബാധ, അഗ്‌നിഭയം എന്നിവ ഉണ്ടാകാതിരിക്കാന്‍ നല്ല ശ്രദ്ധ വേണം. സത്യസന്ധമായ പ്രവര്‍ത്തനങ്ങളും വാക് സാമര്‍ത്ഥ്യവും കൊണ്ട് സജ്ജനസമ്മതി. സന്താനങ്ങളെ കൊണ്ട് സന്തോഷം, വിശ്വസ്തരായ സഹായികള്‍ എന്നിവയുണ്ടാകും.

ദമ്പതികള്‍ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളുക. വിദ്യാര്‍ഥികള്‍ക്ക് ഉദാസീന മനോഭാവം, ശ്രദ്ധക്കുറവ്, അലസത, അനുസരണയില്ലായ്മ തുടങ്ങിയവ വര്‍ധിക്കും. 

പൂരം

പകര്‍ച്ചവ്യാധി പിടിപെടാതെ നോക്കണം. കുടുംബ തര്‍ക്കങ്ങളില്‍ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുന്നത് നല്ലത്. ഉപകാരം ചെയ്തു കൊടുത്തവരില്‍ നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നുചേരും.

ഉത്രം

അധികാര സ്ഥാനമോ അധികാരികളുടെ പ്രീതിയോ ലഭിക്കും. സൈന്യത്തിലുള്ളവര്‍ക്ക് ഒരു വിഭാഗത്തിന്റെ നേതൃത്വം വഹിക്കാനുള്ള അവസരമുണ്ടാകും. കൃഷിയില്‍ നിന്നും നേട്ടം. സദ്കര്‍മങ്ങള്‍ ചെയ്യാനും അതിഥികളെ സല്‍കരിക്കാനും തീര്‍ഥയാത്രയ്ക്കുമുള്ള അവസരം ഉണ്ടാകും. പരോപകാരപ്രദമായ കാര്യങ്ങള്‍ക്ക് ഓടി നടക്കും.

അത്തം

കര്‍മസ്ഥാനത്ത് അവിചാരിതമായി ഉയര്‍ച്ചയ്ക്ക് സാഹചര്യമൊരുങ്ങും. പുതിയ വീടോ വാഹനമോ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാവാനിടയുണ്ട്. പ്രതികൂല സാഹചര്യങ്ങളെ നിഷ്പ്രയാസം തരണം ചെയ്യും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിക്കാനവസരമുണ്ടാകും.

ചിത്തിര

മനസ്സിന് സ്വസ്ഥതയും സമാധാനവും വന്നു ചേരും. വിവാഹാന്വേഷണം ഫലം കാണും. വ്യവഹാരാദികളിലും പരീക്ഷകളിലും വിജയമുണ്ടാകും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. ഗൃഹനിര്‍മാണ കാര്യങ്ങള്‍ പുരോഗമിക്കും. അസാധാരണ വ്യക്തിത്വമുള്ളവരെ പരിചയപ്പെടുന്നതിനാല്‍ ജീവിതത്തിന് വഴിത്തിരിവുണ്ടാകുന്ന പ്രവര്‍ത്തനം തിരഞ്ഞെടുക്കും.

ചോതി

രക്തജന്യവും പാരമ്പര്യാധിഷ്ഠിതവുമായ രോഗങ്ങള്‍ ബുദ്ധിമുട്ടിച്ചേക്കാം. സഹപ്രവര്‍ത്തകരില്‍ നിന്നും നിസ്സഹകരണ മനോഭാവം ഉണ്ടാവുകയും അധ്വാനഭാരം വര്‍ധിക്കുകയും ചെയ്യും. സാഹസ പ്രവൃത്തികളില്‍ നിന്നും ഊഹ കച്ചവടത്തില്‍ നിന്നും പിന്‍മാറണം. യാതൊരു കാരണവുമില്ലാതെ അസൂയാലുക്കള്‍ വര്‍ധിക്കും.

വിശാഖം

ബന്ധുജനങ്ങള്‍ ശത്രുക്കളാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഉദരപീഢ, കര്‍ണ രോഗം ഇവ അവഗണിക്കരുത്. കഴിയുന്നതും അനാവശ്യ യാത്രകള്‍ കുറയ്ക്കുക. പങ്കാളിയോട് സ്‌നേഹത്തോടെ പെരുമാറുക. ക്ഷോഭിക്കുന്നത് മാനസിക അകല്‍ച്ചയുണ്ടാക്കും. മധ്യസ്ഥത, വഴക്ക് കേസ്സ് ഇവകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക. അന്യരുടെ വിമര്‍ശനങ്ങള്‍ക്ക് പാത്രമാവാന്‍ സാധ്യത ഉണ്ട്.

അനിഴം

ധന ഇടപാടില്‍ ജാഗ്രത. വരവുചെലവില്‍ നിയന്ത്രണം വേണം. വിദ്യാര്‍ഥികള്‍ അലസത വരാതെ നോക്കണം. പഴയ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താനാകും. ഈശ്വര പ്രാര്‍ഥനകളാല്‍ ആപല്‍ ഘട്ടങ്ങള്‍ തരണം ചെയ്യും. സ്വതന്ത്ര ചിന്തകള്‍ പുതിയ ആശയങ്ങള്‍ക്കും വഴിത്തിരിവിനും വഴിയൊരുക്കും. അമിത സംഭാഷണം ഗുണത്തേക്കാള്‍ ദോഷം ചെയ്യും.

തൃക്കേട്ട

തൊഴില്‍ മേഖലകളോടു ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്രകള്‍ വേണ്ടിവരും. നീതി പൂര്‍വമല്ലാത്ത പ്രവൃത്തികളില്‍ നിന്നും യുക്തിപൂര്‍വം പിന്‍മാറി മാനക്ഷയം ഇല്ലാതാക്കും. സാമ്പത്തിക വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ കടം വാങ്ങേണ്ടതായ സാഹചര്യം ഒഴിവാകും. സന്താനങ്ങള്‍ക്ക് സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തും.

മൂലം

ഉത്സാഹം വര്‍ധിക്കും. ശാന്തിയും സമാധാനവും നിലനില്‍ക്കും. ആഗ്രഹ പൂര്‍ത്തീകരണം ഉണ്ടാകും. തുടങ്ങിവച്ച കാര്യങ്ങള്‍ സഫലമാകും. ജനപ്രീതി നേടും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര സഫലമാകും. എഴുത്തുകുത്തുകളില്‍ ശോഭിക്കും. കേസുകളില്‍ അനുകൂല വിധി ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും.

പൂരാടം

രോഗമോചനം, സുഖം, സന്തോഷം, ധനലാഭം, സല്‍ക്കാരങ്ങളില്‍ പങ്കുകൊള്ളല്‍ ഇവ ഉണ്ടാകും വ്യവസായങ്ങളില്‍ ലാഭം പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹായസഹകരണങ്ങള്‍ ഉണ്ടാകും. സന്താനങ്ങള്‍ക്ക് വിവാഹയോഗവും വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധനപരമായ നേട്ടങ്ങളും ഉണ്ടാവും.

ഉത്രാടം

ചെലവ് ചുരുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അലസത ഉപേക്ഷിച്ചാല്‍ തീര്‍ച്ചയായും വിജയം നേടാന്‍ സാധിക്കുന്നതാണ്. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കും. കാണാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെ യാദ്യച്ഛികമായി കണ്ടുമുട്ടാന്‍ കഴിയും. വിഷഭയം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വാക്കുകളില്‍ മിതത്വം പാലിക്കുക.

തിരുവോണം

എല്ലാ മേഖലകളിലും കാര്യങ്ങള്‍ മന്ദഗതിയിലെ മുന്നോട്ടു പോവുകയുള്ളൂ. കൂട്ടുകച്ചവട പങ്കാളികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം വരാതിരിക്കാന്‍ ഇടയുണ്ട്. കണ്ണ്, ചെവി എന്നിവയ്ക്ക് അസുഖം വന്നു ചേരാന്‍ സാധ്യത. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പൊരുത്തക്കേടുകള്‍ വന്നു ചേരും. ഉള്ള ജോലിക്കുപുറമെ മറ്റു ചില ജോലികള്‍ ഏറ്റെടുക്കേണ്ടി വരാം. 

അവിട്ടം

തൊഴിലില്‍ വിജയം കണ്ടെത്താന്‍ കുറച്ച് ക്ലേശിക്കേണ്ടി വരും. മനസ്താപം ഉണ്ടാകുമെങ്കിലും അവയെല്ലാം ധൈര്യമവലംബിച്ച് തന്ത്രപൂര്‍വം നേരിടും. നിരന്തരമായ സമ്മര്‍ദങ്ങളുണ്ടായാലും യുക്തിയുടെയും ധാര്‍മികതയുടെയും അടിസ്ഥാനത്തില്‍ ഉറച്ച തീരുമാനങ്ങളെടുക്കും. നിസാര കാര്യങ്ങളെച്ചൊല്ലി തര്‍ക്കത്തിന് പോവരുത്.

ചതയം

ദൈവിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. ജീവിതപങ്കാളിയുടെ സഹായസഹകരണങ്ങള്‍ കൂടുതലായി ലഭിക്കും വിദേശ തൊഴിലിന് കാലതാമസം നേരിടും. ചെറിയ ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ ഉണ്ടാവും. വാത രക്തസംബന്ധമായ രോഗങ്ങള്‍ അവഗണിക്കരുത്.

പൂരൂരുട്ടാതി

വീടുപണിക്ക് വിചാരിക്കുന്നതില്‍ കൂടുതല്‍ പണം ചെലവാകും. ഉന്നതരുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത. ആരോഗ്യ കാര്യങ്ങളില്‍ വളരെ ശ്രദ്ധവേണം. ലോണുകള്‍ എടുക്കുന്നതിനു താമസം നേരിടും. സത്യസന്ധവും ആത്മാര്‍ഥവുമായ പ്രവര്‍ത്തനം കാരണം അപ്രതീക്ഷിതമായി നല്ല ഫലങ്ങള്‍ ഉണ്ടാകും.

ഉത്തൃട്ടാതി

സ്വപ്രയത്‌നത്താല്‍ ധനാഗമമുണ്ടാകുമെങ്കിലും അധികചെലവ് സാമ്പത്തികമായ അസ്ഥിരതയ്ക്കിടയാക്കും. വസ്ത്രങ്ങളും വിശിഷ്ട വസ്തുക്കളും ഉപഹാരമായി ലഭിക്കും. ആരോഗ്യപരിപാലന കാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. അടുത്ത ബന്ധുക്കളുമായും സുഹൃത്തുക്കളുമായി പിണക്കങ്ങള്‍ ഉണ്ടാവാതെ നോക്കണം കൊടുത്ത പണം തിരികെ ലഭിക്കാന്‍ കാലതാമസം നേരിടും.

രേവതി

ചെലവുകളുടെ ആധിക്യം, ജോലിഭാരം കൊണ്ടുള്ള ദുരവസ്ഥകള്‍ ഇവ അധികരിച്ച് വരാം. സന്താനങ്ങളുമായി രമ്യതക്കുറവ് അനുഭവപ്പെടാം. ആരോഗ്യപരമായി ചില വിഷമാവസ്ഥകള്‍ വന്നുപെടാം. തൊഴില്‍ രംഗത്ത് അഭിവൃദ്ധി പ്രതീക്ഷച്ചത്ര ഉണ്ടാകാനിടയില്ല.

kumbham prediction