വിദ്യാരംഭം ; ചടങ്ങുകൾ ഇനി ലളിതമായി വീട്ടിലിരുന്നുകൊണ്ട് ചെയ്യാം

By online desk .24 10 2020

imran-azhar

 

 

വിദ്യാരംഭം തുലാം 10 (ഒക്ടോബർ 26) തിങ്കളാഴ്ച രാവിലെ 9:15ന് ശേഷം 9:50നകം പൂജയെടുക്കണം. 


ചടങ്ങുകൾ

ഒരു നിലവിളക്ക് കത്തിച്ചു വയ്ക്കുക. ഗണപതി ഒരുക്ക്, പുസ്തകങ്ങൾ ഒരു പീഠത്തിലോ പലകയിലോ വെയ്ക്കുക. ഒരു പൂവ് എടുത്ത്
ഓം ദീപജ്യോതിർ നമഃ
ഓം അഗ്നയേ നമഃ
ഓം നമഃ

എന്ന് ജപിച്ച് വിളക്കിൻ ചുവട്ടിൽ ഇടുക.

"ഓം ഗംഗേ തി യമുനേ ചൈവ
ഗോദാവരി സരസ്വതി നർമ്മദേ
സിന്ധു കാവേരി
ജലേസ്മിൻ സന്നിധിം കുരു"

ഈ മന്ത്രം ചൊല്ലി ഒരു തുളസിയില കൂടി കളഭം തൊട്ട് കിണ്ടിയിൽ ഇടുക. അല്പം ജലം വലതു കൈയ്യിൽ എടുത്തു അവിടെയെല്ലാം തളിക്കുക. വീട്ടിലെ എല്ലാവർക്കും ഈ പൂജയിൽ പങ്കെടുക്കാം.
ഓരോ പൂവെടുത്ത് ഗണപതിയെ സങ്കൽപ്പിച്ച് "ഓം ഗം ഗണപതയെ നമഃ" എന്നു ചൊല്ലി വിളക്കത്ത് വെയ്ക്കുക.


ഗുരുവിനെ സങ്കല്പിച്ച്

"ഓം ഗും ഗുരുഭ്യോ നമഃ"
വിളക്കത്ത് വെയ്ക്കുക.

സരസ്വതി

"ഓം സം സരസ്വത്യൈ നമഃ"

ദുർഗ്ഗ

"ഓം ദും ദുർഗ്ഗായൈ നമഃ"

ഭദ്രകാളി

"ഓം ഭം ഭദ്രകാളൈ നമഃ"

മഹാലക്ഷ്മി

"ഓം ശ്രിം മഹാലക്ഷ്മൈ നമഃ"

ഓരോ പൂക്കൾ സ്ഥലദേവതകളേയും, പരദേവതകളെയും സങ്കൽപ്പിച്ച് വിളക്കത്ത് വെയ്ക്കുക. പുസ്തകങ്ങളിലും ഇടുക.

 

നിവേദ്യം

 

ഗണപതി ഒരുക്കിലേയ്ക്ക് അല്പം ജലം തളിക്കുക. ഒരു പൂവെടുത്ത് നിവേദ്യത്തിലെ മാലിന്യങ്ങൾ പോവട്ടെ എന്ന് സങ്കൽപ്പിച്ചു ഉഴിഞ്ഞു കളയുക.

ഒരു പൂവെടുത്ത് "ഓം ഗം ഗണപതയേ നമഃ" എന്നു ചൊല്ലി നിവേദ്യത്തിൽ ഇടുക. മന്ത്രം ജപിച്ചു "ഓം ഗം ഗണപതയേ നമഃ" എന്ന് ചൊല്ലി വിളക്കത്ത് വെയ്ക്കുക. വീണ്ടും ഒരു പൂവെടുത്ത് "സർവ്വ ദേവതാഭ്യോ നമഃ" എന്ന് ചൊല്ലി നിവേദ്യത്തിലിടുക. അതേ പോലെ മന്ത്രം ജപിച്ച് വിളക്കത്തും ഇടുക. എല്ലാവരും ഓരോ പൂവെടുത്തു "എല്ലാ ദേവതകളും നിവേദ്യം ഭുജിക്കണം" എന്ന് സങ്കൽപ്പിച്ച് വിളക്കത്ത് വെയ്ക്കുക. അല്പം ജലവും തളിക്കുക. ചന്ദനത്തിരിയും, കഴിയുമെങ്കിൽ കൊടിവിളക്കിലോ, ചെരാതിലോ നെയ്യൊഴിച്ച് ഒരു ദീപവും ആദ്യം തന്നെ കത്തിച്ചു വെയ്ക്കണം. കർപ്പൂരം കത്തിക്കുക.


എല്ലാവരും പൂക്കളെടുത്ത് "ഞങ്ങൾക്ക് ബുദ്ധിയും, വിദ്യയും, ധന ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കണം" എന്ന് പ്രാർത്ഥിച്ചു വിളക്കിൻ ചുവട്ടിലും പുസ്തകങ്ങളിലും പൂവിട്ടു നമസ്കരിക്കുക. പൂജയെടുപ്പു വിദ്യാരംഭത്തിലും ഇതുപോലെ ചെയ്യുക. കർപ്പൂരം കത്തിച്ചു പൂവിട്ട് നമസ്കരിച്ചശേഷം പൂജ വെച്ചിരിക്കുന്ന ഗ്രന്ഥങ്ങളിൽ ഒന്ന് ഗൃഹനാഥൻ തുറന്ന് വലതു ഭാഗം വായിക്കുക. കുട്ടികളും അവരുടെ ഏതെങ്കിലും പുസ്തകം തുറന്ന് വായിക്കുക. ആദ്യമായി എഴുതുന്ന കുട്ടികളെ ഗൃഹനാഥനോ തത്തുല്യരോ ഒരു തളികയിൽ ഉണക്കലരിയിട്ട് " ഹരിഃശ്രീഗണപതയെ നമഃ " എന്ന് എഴുതിക്കുക. കത്തിച്ച വിളക്കു കെടാതെ പൂജയെടുക്കുന്നതുവരെ വയ്ക്കാം.

 

 

 

 

OTHER SECTIONS