മൂന്നു വര്‍ഷത്തിലൊരിക്കല്‍; വെളളായണി കാളിയൂട്ട് ഫെബ്രുവരി 14 മുതല്‍

വെളളായണി ദേവി ക്ഷേത്രത്തില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാളിയൂട്ട് ഉത്സവം ഫെബ്രുവരി 14ന് തുടങ്ങി ഏപ്രില്‍ 24 വരെ എഴുപത് ദിവസങ്ങളിലായി നടക്കും.

author-image
Web Desk
New Update
മൂന്നു വര്‍ഷത്തിലൊരിക്കല്‍; വെളളായണി കാളിയൂട്ട് ഫെബ്രുവരി 14 മുതല്‍

തിരുവനന്തപുരം: വെളളായണി ദേവി ക്ഷേത്രത്തില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാളിയൂട്ട് ഉത്സവം ഫെബ്രുവരി 14ന് തുടങ്ങി ഏപ്രില്‍ 24 വരെ എഴുപത് ദിവസങ്ങളിലായി നടക്കും.

ഫെബ്രുവരി 14ന് രാവിലെ 8.30നും 9നും മദ്ധ്യേയാണ് ദേവി പുറത്തെഴുന്നളളുന്നത്. മാര്‍ച്ച് 24നാണ് അശ്വതി പൊങ്കാല. ഫെബ്രുവരി 16ന് പളളിച്ചല്‍ ദിക്കുബലിയും 27ന് കല്ലിയൂര്‍ ദിക്കുബലിയും മാര്‍ച്ച് 10ന് പാപ്പനംകോട് ദിക്കുബലിയും 24ന് കോലിയക്കോട് ദിക്കുബലിയും നടക്കും.നാല് ദിക്കുകളിലും നാല് കരകളിലുമായി നടക്കുന്ന കാളിയൂട്ട് ശബരിമലയിലേത് കഴിഞ്ഞാല്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഉത്സവമാണ്.

ഉത്സവമേഖലയുടെ വ്യാപ്തി കണക്കാക്കിയാല്‍ കേരളത്തിലെ ഏറ്റവും വലിയ ഉത്സവമാണ് വെളളായണിയിലേത്. ക്ഷേത്ര പ്രവേശന വിളംബരത്തിന് മുമ്പേ എല്ലാ ജാതി-മതത്തില്‍പ്പെട്ടവര്‍ക്കും പ്രവേശനം അനുവദിച്ചിരുന്ന ക്ഷേത്രമാണ് വെളളായണി ദേവിക്ഷേത്രം.

kerala temple vellayani devi temple