
എകാദശി എന്നാൽ ഉപവാസമാണ്.ഉപ എന്നാൽ അടുത്ത്ഭഗവാന്റെ അടുത്ത് വസിക്കുക.
ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച്മനസ്സിൽ ഭഗവാനെ മാത്രം ചിന്തിക്കുക എന്നർത്ഥം.ഏകാദശി എന്നാൽ 11 - എന്നാണ് അർത്ഥംവാവ് കഴിഞ്ഞ് പതിനോന്നാമത്തേ ദിവസമാണ് ഏകാദശി വരുന്നത്.അത് കഴിഞ്ഞ് 4 ദിവസമാകുമ്പോൾവാവ് വരും.മനസ്സ് ചന്ദ്രനുമായി ബന്ധപ്പെട്ടതാണ്.
വാവ് വരുമ്പോൾ മനസ്സ് അസ്വസ്ഥമാകും.നാം കഴിക്കുന്ന ഭക്ഷണമാണ് അഞ്ചാമത്തേ ദിവസം മനസ്സായി മാറുന്നത്.അതിനാൽ 4 ദിവസംമുൻപ് . ഭക്ഷണം ഉപേക്ഷിക്കുന്നത് നല്ലതാണ്.പതിനോന്നാം ദിവസം നമ്മുടെ ശരീരത്തിന് ദഹനശക്തി കുറയും.അതിനാൽ കൂടുതൽ ഭക്ഷണം കഴിക്കാൻ പാടില്ല.പല രോഗങ്ങൾക്ക് മരുന്നാണ് ഏകാദശി വൃതംജൻമ ജൻമാന്തര ദുരിതങ്ങൾ അകന്നു പോകും.രാവിലെ കുളിച്ച് വിളക്ക് വെച്ച് നാമം ജപിക്കാം.ഭക്ഷണം ഒഴിവാക്കാൻ പറ്റാത്തവർ അരി ഒഴിവാക്കി ലഘു ഭക്ഷണങ്ങൾ കഴിക്കാം.
വെള്ളം കുടിക്കാംപഴവർഗ്ഗങ്ങൾ കഴിക്കാം.മനസാ വാച , കർമ്മണ
തെറ്റ് ചെയ്യാതിരിക്കുക.ഏത് ജോലി ചെയ്യുമ്പോൾ ഇത് ഭഗവന് സമർപ്പിക്കുന്നു എന്ന ഭാവത്തിൽ ചെയ്യുകഏകാദശിയുടെ അവസാന 15 നാഴികദ്വാദശിയുടെ 15 നാഴികഈ സമയം ഹരിവരാസരംഎന്നു പറയുംഈ സമയം ഭക്ഷണം ഉപേക്ഷിക്കണം എന്നാണ് പറയുക.നാളെ രാവിലെ 6.30 മുതൽ വൈകുന്നേരം 6.30 വരെ ഹരി വാസരമാണ്.സന്ധ്യയ്ക്ക് ജപം കഴിഞ്ഞാൽ തുളസി തീർത്ഥം കഴിച്ച്
ലഘുവായ ഭക്ഷണം കഴിക്കാം.ഇങ്ങനെ മാസത്തിൽ രണ്ട് ഏകാദശി എടുത്താൽ.
നമ്മുടെ ശരീരത്തിനും മനസ്സിനും നല്ലത്.നമ്മുടെ ഋഷി പരമ്പര നമുക്ക് നല്കിയ മഹത്തരമായ പാരമ്പര്യംഅറിയുക.അവരെ മനസ്സ് കൊണ്ട് നമസ്കരിക്കുക.