പേടിസ്വപ്നം കാണാതിരിക്കാന്‍ അര്‍ജ്ജുനന്റെ പത്ത് നാമങ്ങള്‍

രാത്രിയില്‍ പേടിസ്വപ്നം കാണാതെ ഉറങ്ങുന്നതിന് അര്‍ജ്ജുനന്റെ പത്ത് നാമങ്ങള്‍ ജപിച്ച് കിടന്നാല്‍ മതിയെന്ന് പഴമൊഴി. അവ ഇങ്ങനെയാണ്

author-image
Anju N P
New Update
പേടിസ്വപ്നം കാണാതിരിക്കാന്‍ അര്‍ജ്ജുനന്റെ പത്ത് നാമങ്ങള്‍
രാത്രിയില്‍ പേടിസ്വപ്നം കാണാതെ ഉറങ്ങുന്നതിന് അര്‍ജ്ജുനന്റെ പത്ത് നാമങ്ങള്‍ ജപിച്ച് കിടന്നാല്‍ മതിയെന്ന് പഴമൊഴി. അവ ഇങ്ങനെയാണ്.
"അര്‍ജ്ജുനന്‍, ഫല്‍ഗുനന്‍, പാര്‍ത്ഥന്‍, വിജയനും 
വിശ്രുതമായ പേര്‍ പിന്നെക്കിരീടിയും 
ശ്വേതാശ്വനെന്നും ധനഞ്ജയന്‍  ജിഷ്ണുവും
ഭീതിഹരം സവ്യസാചി ബീഭത്സുവും."
  ഈ നാമങ്ങള്‍ ചൊല്ലിച്ച് രാത്രി കുട്ടികളെ കിടത്തി ഉറക്കുന്ന ആചാരം ഇന്നും കണ്ടുവരുന്നു. കുട്ടികള്‍ക്ക് ഈശ്വരവിശ്വാസമുണ്ടാകുന്നതിനും ഭയമില്ലാതെ വളരുന്നതിനും ഇത് ഉപകരിക്കുന്നു.
bad dreams