ദുരിതം നീങ്ങാന്‍ ശനിയാഴ്ച വ്രതം

ഏഴരാണ്ടശനി, കണ്ടകശനി, അഷ്ടമശനി എന്നിവ കാരണം കഷ്ടപ്പെടുന്നവര്‍ക്ക് ചിട്ടയോടെയുള്ള പ്രാര്‍ത്ഥന കൊണ്ട് ശനി ദുരിതത്തെ പൂര്‍ണ്ണമായും അതിജീവിക്കാനാകും. ശനിയാഴ്ചവ്രതത്തിന് വെള്ളി, ശനി, ഞായര്‍ ദിനങ്ങളില്‍ മത്സ്യമാംസാദികള്‍ ത്യജിച്ച് ശനിയാഴ്ച ഉപവാസമെടുത്ത് വ്രതം സ്വീകരിക്കണം. ഉപവാസം പറ്റുന്നില്ലെങ്കില്‍ ഒരിക്കലൂണ് ആകാം. 2 നേരവും അയ്യപ്പക്ഷേത്രദര്‍ശനം നടത്തി നീരാജനം നടത്തണം.

author-image
online desk
New Update
ദുരിതം നീങ്ങാന്‍ ശനിയാഴ്ച വ്രതം

ഏഴരാണ്ടശനി, കണ്ടകശനി, അഷ്ടമശനി എന്നിവ കാരണം കഷ്ടപ്പെടുന്നവര്‍ക്ക് ചിട്ടയോടെയുള്ള പ്രാര്‍ത്ഥന കൊണ്ട് ശനി ദുരിതത്തെ പൂര്‍ണ്ണമായും അതിജീവിക്കാനാകും. ശനിയാഴ്ചവ്രതത്തിന് വെള്ളി, ശനി, ഞായര്‍ ദിനങ്ങളില്‍ മത്സ്യമാംസാദികള്‍ ത്യജിച്ച് ശനിയാഴ്ച ഉപവാസമെടുത്ത് വ്രതം സ്വീകരിക്കണം. ഉപവാസം പറ്റുന്നില്ലെങ്കില്‍ ഒരിക്കലൂണ് ആകാം. 2 നേരവും അയ്യപ്പക്ഷേത്രദര്‍ശനം നടത്തി നീരാജനം നടത്തണം. നീലശംഖുപുഷ്പം കൊണ്ട് ശാസ്താക്ഷേത്രത്തില്‍ അര്‍ച്ചന കഴിപ്പിക്കുന്നതും പുണ്യപ്രദമാണ്. ശനിഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക, കാക്കയ്ക്ക് ഭക്ഷണം കൊടുക്കുക. ശനീശ്വരശേ്‌ളാകം ചൊല്ലുക, കറുത്ത വസ്ത്രം ധരിക്കുക എന്നിവ ചെയ്യുന്നതും നല്ലതാണ്. 12 ശനിയാഴ്ച ചിട്ടയില്‍ വ്രതമെടുത്താല്‍ ശനിസംബന്ധമായ ദുരിതങ്ങളകലും. കേസുകള്‍, അലച്ചില്‍, മനോവവ്യഥ എന്നിവയ്ക്കും ശനിയാഴ്ച വ്രതം ഉത്തമം. വ്രതകാലത്ത് എപ്പോഴെങ്കിലും ശനീശ്വരപൂജയും ശനീശ്വരഹോമവും ചെയ്യുക.

vratham