1194: ഭ​ര​ണി നക്ഷത്രക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം

വര്‍​ഷാ​ദ്യം ഉ​ദ്യോ​ഗ​ത്തില്‍ ഉ​യര്‍ച്ച, ഉന്ന​ത​രു​ടെ പ്ര​ശംസ എ​ന്നി​വ​യു​ണ്ടാ​കും. പു​ണ്യ​ക്ഷേ​ത്ര ദര്‍ശന​ത്തി​ന​വ​സ​രം, സ​ന്താ​ന​ങ്ങ​ളെ കൊ​ണ്ട് ഗു​ണാ​നു​ഭ​വ​ം വി​വാ​ഹ​ത്തി​ന് കാ​ത്തി​രി​ക്കു​ന്ന​വര്‍​ക്ക് വി​വാ​ഹ​ല​ബ്ധി.

author-image
subbammal
New Update
1194: ഭ​ര​ണി നക്ഷത്രക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം

വര്‍ഷാദ്യം ഉദ്യോഗത്തില്‍ ഉയര്‍ച്ച, ഉന്നതരുടെ പ്രശംസ എന്നിവയുണ്ടാകും. പുണ്യക്ഷേത്ര ദര്‍ശനത്തിനവസരം, സന്താനങ്ങളെ കൊണ്ട് ഗുണാനുഭവം വിവാഹത്തിന് കാത്തിരിക്കുന്നവര്‍ക്ക് വിവാഹലബ്ധി. വിവാഹേതര ബന്ധത്താല്‍ ധനനഷ്ടം, കുടുംബത്തില്‍ അപ്രതീക്ഷിതമായ അസ്വാരസ്യം, സന്താനങ്ങളാല്‍ സാന്പത്തിക നഷ്ടം, പിതൃതുല്യരുടെ വേര്‍പാട്. ചിങ്ങത്തില്‍ മനോവിഷമം കൂടും. ഉന്മാദരോഗമുള്ളവര്‍ക്ക് രോഗം മൂര്‍ച്ഛിക്കും. കഠിനപ്രയത്നം ചെയ്താലും ഉദ്ദേശിച്ച ഫല മുണ്ടാകില്ള. കന്നിയില്‍ ഭാര്യയുമായും സന്താനങ്ങളുമായും കലഹിക്കും. അനുചിതചിന്തകളാല്‍ മനസ്സ് കലുഷിതമാകും. തുലാത്തില്‍ രോഗശമനം, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന വിജയം. ശത്രുക്കള്‍ മിത്രങ്ങളാകും; സാന്പത്തികനേട്ടം ഐശ്വര്യം. വൃശ്ചികത്തില്‍ ഭൂമി വാങ്ങും. കുടുംബസ്വത്തു ലഭിക്കും. സാന്പത്തികനേട്ടം ഉണ്ടാകും. ഉദരരോഗത്താല്‍ ക്ളേശം. ധനുവില്‍ സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവം. കളത്രവുമായി കലഹിക്കും. നിയമനടപടികള്‍ അഭിമുഖീകരിക്കും. മനോവിഷമവും ഭയവും ഉണ്ടാകും. മകരത്തില്‍ അപ്രതീക്ഷിത ആപത്തുകള്‍. മനോവിഷമം വര്‍ദ്ധിക്കും. ഭാര്യയുമായി അകലേണ്ടി വരും. വിവാഹം തീരുമാനിച്ചവര്‍ക്ക് മാറ്റിവയ്ക്കേണ്ടി വരും. സാന്പത്തിക നഷ്ടവും ശാരീരികാസ്വാസ്ഥ്യവും ഉണ്ടാകും. കുംഭത്തില്‍ മന:ക്ളേശം വര്‍ദ്ധിക്കും. രക്തസംബന്ധ രോഗം ഉണ്ടാകും. മീനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും സാഹിത്യ പ്രവര്‍ത്തകര്‍ക്കും സ്ഥാനമാനാദികള്‍ ലഭിക്കും. രോഗത്തിന് ശമനമുണ്ടാകും. ആഡംബര ജീവിതം നയിക്കും. മേടത്തില്‍ വാക്കുകള്‍ നിമിത്തം ശത്രുക്കളുണ്ടാകും. ബന്ധു വിരോധം സന്പാദിക്കും. സാന്പത്തിക ബുദ്ധിമുട്ടും ശാരീരിക ബുദ്ധിമുട്ടും മൂലം ക്ളേശിക്കും. ഇടവത്തില്‍ ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ളാം വിജയിക്കും. സന്തോഷം ഉണ്ടാകും. സാന്പത്തിക നഷ്ടം ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം. സഹോദരസഹായം ഉണ്ടാകും. മിഥുനത്തില്‍ സ്ത്രീകള്‍ മുഖേന സാന്പത്തിക ലാഭം. വഞ്ചിതരാകാതെ കരുതിയിരിക്കണം. അല്ലെങ്കില്‍ സാന്പത്തിക നഷ്ടം ഉണ്ടാകും. കര്‍ക്കടകം പൊതുവെ ഐശ്വര്യപൂര്‍ണ്ണമായിരിക്കും. എന്നാല്‍ ഭാര്യയുമായി അകന്നു നില്‍ക്കേണ്ടി വരും.

പരിഹാരം: ഭരണി നാളില്‍ ശിവന് ജലധാരയും പാര്‍വ്വതിക്ക് ശര്‍ക്കരപ്പായസവും, മാസത്തില്‍ ഒരു ശനിയാഴ്ച ശാസ്താവിന് നീരാജനവും വഴിപാടായി സമര്‍പ്പിക്കുക.

life astro bharani words