/kalakaumudi/media/post_banners/9c4b75acc29774e86315f689f35772a62c817f7e948ef793aa185db9b4f5e3d4.jpg)
ഗുണദോഷസമ്മിശ്രമായ അനുഭവങ്ങള്‍ ഉണ്ടാകും. വര്‍ഷാദ്യം സര്‍ക്കാരില്‍ നിന്നും പല ആനുകൂല്യങ്ങളും ലഭിക്കും. സജ്ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും അവരുടെ ഉപദേശം ലഭിക്കുന്നതിനും അവസരം ലഭിക്കും. സന്താനലബ്ധി ആഗ്രഹിക്കുന്നവര്‍ക്ക് അതുണ്ടാകും. സന്താനങ്ങളെക്കൊണ്ട് സന്തോഷം കിട്ടും. കുടുംബത്തില്‍ സുഖവും സ്വസ്ഥതയും ലഭിക്കും. ശേഷം തൊഴിലുമായി ബന്ധപ്പെട്ട് ശത്രുക്കളുണ്ടാകും. അവരുടെ ഇടപെടലുകള്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. കളത്രത്തിനുണ്ടാകുന്ന അസുഖങ്ങള്‍ നിമിത്തം മാനസിക സംഘര്‍ഷമനുഭവിക്കും. ശാരീരിക ക്ഷമത കുറയും. ഉദരരോഗം നയനരോഗം എന്നിവ നിമിത്തം ബുദ്ധിമുട്ടനുഭവിക്കും. ചിങ്ങത്തില്‍ ജീവിതം പൊതുവെ ഐശ്വര്യപൂര്‍ണ്ണമായിരിക്കും. സന്താനങ്ങള്‍ക്കും ബന്ധുക്കള്‍ക്കും അഭിവൃദ്ധിയുണ്ടാകും. വാഹനം വാങ്ങാന്‍ യോഗമുണ്ടാകും. കന്നിയില്‍ മന:സ്സന്തോഷം ഉണ്ടാകുന്ന അനുഭവങ്ങള്‍ ഉണ്ടാകും. രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഉന്നതസ്ഥാനമാനങ്ങള്‍ ലഭിക്കും. ശത്രുക്കളും ബന്ധുക്കളായി വര്‍ത്തിക്കും. വീട് മോടിപ്പിടിപ്പിക്കും. തുലാത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നതവിജയം നേടും. രാഷ്ട്രീക്കാര്‍ വാക്ചാതുരിയാല്‍ പ്രശംസപിടിച്ചു പറ്റും. ഭൂമി വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഉദ്ദേശം സാധ്യമാകും. സാന്പത്തികമായി ഉയര്‍ച്ചയും കുടുംബസുഖവും അനുഭവിക്കും. വൃശ്ചികത്തില്‍ ഉദ്യമങ്ങളില്‍ എല്ളാം വിജയം കൈവരിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് അവരുടെ പ്രവര്‍ത്തനമേഖലയില്‍ ഉയര്‍ച്ചയും ഖ്യാതിയും ലഭിക്കും. പൊതുപരീക്ഷകള്‍ എഴുതിയിട്ടുള്ളവര്‍ക്ക് വിജയം ലഭിക്കും. മൂത്രതടസ്സം പോലുള്ള രോഗങ്ങള്‍ വരാന്‍ സാധ്യത കാണുന്നു. ധനുവില്‍ ശത്രുക്കളുടെ മേല്‍ വിജയം നേടാന്‍ അവസരമുണ്ടാകും. രോഗത്താല്‍ ബുദ്ധിമുട്ടിയിരുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. മാനസിക പിരിമുറുക്കത്തില്‍ നിന്നും മുക്തി ലഭിക്കും. സന്താനങ്ങളുടെ സ്നേഹവായ്പ് ആവോളം അനുഭവിക്കും. മകരത്തില്‍ ഉദരസംബന്ധരോഗത്താല്‍ ബുദ്ധിമുട്ടനുഭവിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റത്തിന് യോഗമുണ്ട്. വിദേശത്തു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹസാധ്യം ഉണ്ടാകും. കുംഭത്തില്‍ സന്താനങ്ങളില്ളാത്തവര്‍ക്ക് സന്താനയോഗം. സന്താനത്തെ കൊണ്ട് സന്തോഷമനുഭവിക്കാന്‍ യോഗമുണ്ട്. നിയമനടപടികള്‍ അഭിമുഖീകരിക്കേണ്ടിവരും. മീനത്തില്‍ ഏറ്റെടുക്കുന്ന കാര്യങ്ങളിലെല്ളാം തടസ്സം നേരിടും. അടിക്കടിയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിന് തകര്‍ച്ചയുണ്ടാക്കും. മേടത്തില്‍ തൊഴില്‍ രംഗത്ത് വിജയിക്കാന്‍ സാധിക്കും. ഫോറസ്റ്റ്, പൊലീസ് എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. സാന്പത്തിക നഷ്ടം ഉണ്ടാകാനും ഉഷ്ണസംബന്ധമായ രോഗങ്ങള്‍ പിടിപെടാനും യോഗമുണ്ട്. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളില്‍ ലാഭം ഉണ്ടാകും. ഇടവത്തില്‍ കൃഷിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പാരിതോഷികങ്ങളും പ്രശംസാപത്രവും ലഭിക്കും. രോഗാവസ്ഥയിലായിരുന്നവര്‍ക്ക് രോഗമുക്തി ലഭിക്കും. മിഥുനത്തില്‍ കലാകാരന്മാര്‍ക്ക് അംഗീകാരവും ആദരവും ലഭിക്കും. ശത്രുപീഡ കരുതിയിരിക്കണം. സാന്പത്തിക നഷ്ടം വരാനും യോഗമുണ്ട്. കര്‍ക്കടകത്തില്‍ മുന്‍കോപത്താലും വാക്കുകളാലും മറ്റുള്ളവരുടെ ശത്രുത സന്പാദിക്കും. ലഭിക്കുമെന്ന വിശ്വസിച്ചിരുന്ന കുടുംബസ്വത്ത് നഷ്ടപ്പെടും. അപഥസഞ്ചാരത്താല്‍ ആരോഗ്യം വഷളാകും.
പരിഹാരം: മാസത്തില്‍ ഒരു വെള്ളിയാഴ്ച ഗണപതിക്ക് കറുകമാലയും, നക്ഷത്രനാളുകളില്‍ വടക്കുദര്‍ശനമായിട്ടുള്ള ശ്രീ ഭദ്രകാളി ക്ഷേത്ര ദര്‍ശനവും മാസത്തില്‍ ഒരു ശനിയാഴ്ച ശനീശ്വരന് അര്‍ച്ചനയും വഴിപാടു നടത്തുക.