/kalakaumudi/media/post_banners/70da286c0405f1e5fd778ad724855ace874956ae43f7164382c471426d053341.jpg)
വര്‍ഷാദ്യ പകുതി ശുഭകരവും ശേഷം ദോഷകരവുമായ അനുഭവങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍ സുഖവും സ്വസ്ഥതയും. ഭാര്യയും സന്താനങ്ങളുമായി സ്നേഹത്തില്‍ കഴിയും. ഉദ്യമങ്ങളില്‍ വിജയം. പലവിധ അരിഷ്ടതകള്‍, ധനനഷ്ടം, പിതൃസ്ഥാനീയരുടെ അസുഖം ദേഹവിയോഗം ഇവ മൂലം ദു:ഖം അനുഭവിക്കും. ചിങ്ങത്തില്‍ സാന്പത്തികമോ ഭൂമിസംബന്ധമോ ആയ നഷ്ടങ്ങള്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രവര്‍ത്തനങ്ങളില്‍ ദിശാബോധമില്ളായ്മമൂലം പൊതുപ്രവര്‍ത്തകര്‍ക്ക് ജനവിരോധം അനാരോഗ്യാവസ്ഥ. കന്നിയില്‍ രോഗികള്‍ക്ക് രോഗം മൂര്‍ഛിക്കും. ഭാര്യയുമായും സന്താനങ്ങളുമായി കലഹിക്കും. അപ്രതീക്ഷിത ആപത്തുകള്‍ കരുതിയിരിക്കുന്നത് നന്ന്. തുലാത്തില്‍ ശത്രുക്കളുടെ മേല്‍ വിജയം നേടും. രോഗികള്‍ക്ക് രോഗമുക്തിക്കുശേഷം സന്തോഷവും ഉന്മേഷവും ഉണ്ടാകും. വ്യാപാരികള്‍ വ്യാപാരത്തില്‍ പുരോഗതി നേടും. വൃശ്ചികത്തില്‍ സന്താനലബ്ധിയോ, സന്താനങ്ങളെക്കൊണ്ട് സന്തോഷമോ ഉണ്ടാകും. ഉദരരോഗത്താല്‍ ക്ളേശമനുഭവിക്കും. അവിചാരിതമായ ആപത്തു സംഭവിക്കാന്‍ യോഗമുണ്ട്. ധനുവില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ ഉന്നതരുടെ അപ്രീതിയ്ക്ക് പാത്രീഭൂതരാകും. പൊതുപ്രവര്‍ത്തകര്‍ ജനവിരോധം സന്പാദിക്കും. ഭൂമിക്രയവിക്രയം നടത്തും. മകരത്തില്‍ ഭാര്യയുമായി പിരിയേണ്ടിവരും. സാന്പത്തിക ഇടപാടുകള്‍ സൂക്ഷിക്കണം. കുംഭത്തില്‍ കാര്യങ്ങളെല്ളാം അനുകൂലമായി ഭവിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ബിസ്സിനസ്സുകാര്‍ക്ക് അഭിവൃദ്ധിയും ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ അംഗീകരിക്കപ്പെടും. മീനത്തില്‍ രോഗികള്‍ രോഗമുകതി നേടും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കും. സാന്പത്തികമായി ഉയര്‍ച്ചയും ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ളാം വിജയവും ഉണ്ടാകും. മേടത്തില്‍ സാന്പത്തിക നഷ്ടവും ബന്ധുകലഹവും ഉണ്ടാകും. കൃഷിക്കാര്‍ക്ക് വിളനാശം സംഭവിക്കും. പൊതുവേ ക്ളേശപൂര്‍ണ്ണമായ അവസ്ഥയുണ്ടാകും. ഇടവത്തില്‍ സാന്പത്തിക നില മെച്ചപ്പെടുത്തും. മിഥുനത്തില്‍ ഏര്‍പ്പെടുന്ന കാര്യങ്ങളെല്ളാം വിജയിപ്പിക്കും. സന്തോഷം ഉണ്ടാകും. അലങ്കാരവസ്തുക്കള്‍ ശേഖരിക്കും. കര്‍ക്കടകത്തില്‍ ജീവിതം പൊതുവെ ഐശ്വര്യപ്രദമായിരിക്കുമെങ്കിലും മുന്‍കാല ശത്രുക്കള്‍ പ്രശ്നങ്ങളുണ്ടാക്കും.
പരിഹാരം: കാര്‍ത്തിക നാള്‍ തോറും മഹാദേവന് കൂട്ടു മൃത്യുജ്ഞയഹോമം, മാസത്തില്‍ ഒരു ശനിയാഴ്ച ശനിക്ക് അര്‍ച്ചന എന്നിവയും എല്ളാ ശനിയാഴ്ചകളിലും ശനിയുടെ സ്തോത്രം 11 പ്രാവശ്യം വീതം ജപിക്കു