/kalakaumudi/media/post_banners/7b3e29e6209a168851ccd2c260b73b5b946b276bb7ebe4a5fa9c87532294feed.jpg)
പൊതുവെ ഗുണപരമായ അനുഭവങ്ങള്‍ ഉണ്ടാകുന്ന വര്‍ഷമായിരിക്കും. ഉദ്യോഗസ്ഥന്മാര്‍ക്ക് മേലധികാരികളുടെ പ്രശംസയും ഉന്നതസ്ഥാനലബ്ധിയും ഉണ്ടാകും. സന്താനലബ്ധിയില്ളാത്തവര്‍ക്ക് സന്താനയോഗവും സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ക്കും യോഗമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അധികാരസ്ഥാനങ്ങള്‍ ലഭിക്കും. സജ്ജനങ്ങളുടെ സഹായവും സഹകരണവും കൊണ്ട് ഗുണപരമായ പല നേട്ടങ്ങളും ഉണ്ടാകും. ശത്രുപീഡയും തസ്കരശല്യവും കലഹവും ഉണ്ടാകാനും ഇടയ്ക്കിടെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനും ഇടയുണ്ട്. ചിങ്ങത്തില്‍ സുഖവും സംതൃപ്തിയും ലഭിക്കും. വാഹനം ഓടിയ്ക്കുന്പോള്‍ പ്രത്യേക ശ്രദ്ധ വേണം. സാന്പത്തിക നഷ്ടം വരാനും വഞ്ചിക്കപ്പെടാനും യോഗം കാണുന്നു. കന്നിയില്‍ ഗൃഹം വാങ്ങാനോ ലഭിക്കാനോ യോഗമുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരവും ഉന്നതസ്ഥാനലബ്ധിയും ഉണ്ടാകും. ശത്രുപീഡ കരുതിയിരിക്കണം. തുലാത്തില്‍ കലാകാരന്മാര്‍ക്ക് അംഗീകാരം ലഭിക്കും. സന്താനങ്ങള്‍ക്കും ബന്ധുക്കള്‍ക്കും അഭിവൃദ്ധിയുണ്ടാകും. വാഹനം വാങ്ങുന്നതിന് സാധിക്കും. ഭാര്യയുമായി അകന്നു നില്‍ക്കേണ്ടി വരും. വൃശ്ചികത്തില്‍ വിനോദസഞ്ചാരങ്ങളില്‍ താത്്പര്യം പ്രകടിപ്പിക്കും. സാന്പത്തിക നഷ്ടവും മാനഹാനിക്കും യോഗം കാണുന്നു. മാനസിക ബുദ്ധിമുട്ടനുഭവപ്പെടും. വീഴ്ച സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ധനുവില്‍ സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. ഉന്നതരുടെ ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കും. സന്താനങ്ങളുടെ ഉന്നതിയില്‍ സന്തോഷിക്കും. ശാരീരികക്ഷമത വീണ്ടെടുക്കും. ശത്രുക്കളുടെമേല്‍ വിജയം നേടും. മകരത്തില്‍ ജനവിരോധം സന്പാദിക്കും. ഉദരസംബന്ധരോഗത്താല്‍ ബുദ്ധിമുട്ടും. കുംഭത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉന്നതരുടെ ഈര്‍ഷ്യയ്ക്ക് പാത്രീഭൂതരാകും. തന്‍റെ ദുഷ്പ്രവൃത്തികള്‍ പിടിക്കപ്പെടും. നിയമനടപടികള്‍ നേരിടേണ്ടി വരും. മീനത്തില്‍ ഹോട്ടല്‍ ബിസ്സിനസ്സുകാര്‍ക്കും ലോഹക്കച്ചവടക്കാര്‍ക്കും ക്ഷേമവും അഭിവൃദ്ധിയും ഉണ്ടാകും. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. മാര്‍ഗ്ഗമദ്ധ്യേ അപകടസാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മേടമാസം കര്‍മ്മരംഗത്ത് നന്നായി ശോഭിക്കും. കീഴ്ജീവനക്കാര്‍ ആജ്ഞാനുവര്‍ത്തികളായി സഹായിക്കും. രാഷ്ട്രീയക്കാര്‍ വാക്ചാതുരികൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റും. ഭുസ്വത്ത് സന്പാദിക്കാന്‍ സാധിക്കും. ഇടവത്തില്‍ സുഖസൌകര്യങ്ങള്‍ അനുഭവിക്കും. ആഗ്രഹിക്കുന്ന വസ്തുക്കള്‍ സ്വന്തമാക്കാന്‍ സാധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സ്ഥാനബഹുമാനാദികള്‍ ലഭിക്കും. ശത്രുദോഷം കരുതിയിരിക്കണം. മിഥുനത്തില്‍ സാന്പത്തികനഷ്ടവും ബന്ധുക്കളുടെ വിരോധവും ഉണ്ടാകും. ശത്രുഭയം കൂടും. ജ്വര രോഗത്താല്‍ ക്ളേശം അനുഭവിക്കും. കര്‍ക്കടകത്തില്‍ സന്താനങ്ങളുടെ സഹായവും അവരാല്‍ മന:സന്തോഷവും ലഭിക്കും. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. സ്വജനവിരഹത്താല്‍ ദു:ഖിക്കേണ്ടി വരും.
പരിഹാരം: മാസത്തില്‍ ഒരു വ്യാഴാഴ്ച വിഷ്ണുവിന് പാല്‍പ്പായസവും പൂയം നാളില്‍ ശ്രീ സുബ്രഹ്മണ്യന് അര്‍ച്ചനയും ശ്രീ പരമശിവന് ജലധാരയും അരയാലിന് 7 പ്രദക്ഷിണവും വഴിപാടായി നടത്തണം.