/kalakaumudi/media/post_banners/5ba51fb8c1c667118fb16a218e7b97391ea90a1306991db0cb3f044ad8f03452.jpg)
ഗുണത്തേക്കാള്‍ ദോഷഫലങ്ങള്‍ പുതുവര്‍ഷത്തില്‍ ഉണ്ടാകും. സാന്പത്തിക ക്ളേശം ഉണ്ടാകും. പലപ്പോഴും അന്യസ്ഥല യാത്ര അനിവാര്യം. ശത്രുക്കള്‍ പലരും അവസരം മുതലെടുക്കും. വിഷഭയം ഉണ്ടാകും. കുടുംബകാര്യങ്ങള്‍ക്ക് തടസ്സം. കിട്ടേണ്ട ധനംപോലും സമയത്ത് കിട്ടാത്ത അവസ്ഥ. സന്താനങ്ങളെക്കൊണ്ട് മാനസിക വ്യഥ. ചിങ്ങത്തില്‍ ഏറ്റെടുക്കുന്ന കാര്യങ്ങളില്‍ തടസ്സം. സംഭാഷണം ശത്രുക്കളെ ഉണ്ടാക്കും. കന്നിയില്‍ തൊഴിലില്‍ അഭിവൃദ്ധിയുണ്ടാക്കും. ഭാര്യയുടെ സഹായത്തോടെ ബുദ്ധിമുട്ടുകള്‍ പലതും മാറ്റിയെടുക്കും. ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവര്‍ക്ക് അനുകൂല ഫലം. തുലാത്തില്‍ ആരോഗ്യം തൃപ്തികരമാകും. കുടുംബത്തിനാവശ്യമായ വസ്തുക്കള്‍ ശേഖരിക്കുന്നതില്‍ ശ്രദ്ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സ്ഥാനബഹുമാനാദികള്‍ ലഭിക്കും. വൃശ്ചികത്തില്‍ ബന്ധുക്കള്‍ വിരോധം ഭാവിയ്ക്കും. അവിചാരിതമായുണ്ടാകുന്ന സാന്പത്തികനഷ്ടം ക്ളേശം ഉണ്ടാക്കും. അന്യരുടെ കാര്യത്തില്‍ ഇടപെട്ട് അവരുടെ വെറുപ്പ് സന്പാദിക്കും. ധനുവില്‍ സ്ത്രീകളുടെ സഹായത്താല്‍ ധനലബ്ധി. ശിരോരോഗത്താല്‍ ബുദ്ധിമുട്ടും. മുന്‍കോപം സുഹൃത്തുക്കളെപ്പോലും അകറ്റിനിര്‍ത്തും. മകരത്തില്‍ നിയമത്തെ മറികടന്ന് പലതും പ്രവര്‍ത്തിക്കും. കൌശലത്തോടെ സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കും. കുംഭത്തില്‍ ശത്രുക്കളുടെ മേല്‍ വിജയം നേടും. അന്യാധീനപ്പെടുമെന്നു വിചാരിച്ച ഗൃഹം തിരികെ കിട്ടും. സഹോദരസഹായവും സാന്പത്തികലഭ്യതയും ഉണ്ടാകും. മീനത്തില്‍ ധനപരമായ ഉയര്‍ച്ച. ഉദ്യോഗസംബന്ധമായി ഭാര്യയുമായി അകന്നു നില്‍ക്കേണ്ടി വരും. കിട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാകും. മേടത്തില്‍ ബന്ധുക്കള്‍ക്കും സന്താനങ്ങള്‍ക്കും ഉണ്ടാകുന്ന അഭിവൃദ്ധിയില്‍ സന്തോഷിക്കും. വാക്സാമര്‍ത്ഥ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്നതിലൂടെ നേതൃസ്ഥാനലബ്ധി. ഇടവത്തില്‍ ശത്രുക്കളും മിത്രങ്ങളാകും. ഭാര്യയോടും സന്താനങ്ങളോടും കൂടുതല്‍ സ്നേഹത്തോടുകൂടി പെരുമാറും. മിഥുനത്തില്‍ അപ്രതീക്ഷിത ധനനഷ്ടം. സന്താനങ്ങളുടെ സ്നേഹവായ്പ് ലഭിക്കും. സാന്പത്തിക നഷ്ടം പരിഹരിക്കാന്‍ ഭൂസ്വത്ത് വില്ക്കേണ്ടി വരും. കര്‍ക്കടകത്തില്‍ ഈശ്വരകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. കലാരംഗത്തുള്ളവര്‍ക്ക് പ്രോത്സാഹനം ലഭിക്കും. ശാരീരിക ബുദ്ധിമുട്ടുണ്ടാകും.
പരിഹാരം: തൃക്കേട്ട നാളില്‍ മഹാവിഷ്ണുവിന് ഒരു ലിറ്റര്‍ പാല്‍പ്പായസം, ശ്രീഭദ്രകാളിക്ക് കുങ്കുമാര്‍ച്ചന, ആയില്യം നാളില്‍ നാഗര്‍ക്ക് നൂറുംപാലും വഴിപാടായി നടത്തുക