/kalakaumudi/media/post_banners/9a24528879fe0002e8d0d125eaa1cd440e10e2749044c465dee4c4cbdb2b8ba8.jpg)
ശ്രീമഹാവിഷ്ണുവിന്‍റെ 16 നാമങ്ങളെ ഷോഡശനാമങ്ങള്‍ എന്നറിയിപ്പെടുന്നു. രാവിലെ സ്നാനിദികള്‍ കഴിച്ച് ശുദ്ധമായി ഭക്തിപൂര്‍വ്വം ഈ 16 വിഷ്ണുനാമങ്ങള്‍ ജപിച്ചാല്‍ സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം. വിഷ്ണു, ജനാര്‍ദ്ദനന്‍, പദ്മനാഭന്‍, പ്രജാപതി, ചക്രധരന്‍, ത്രിവിക്രമന്‍, നാരായണന്‍, ശ്രീധരന്‍, ഗോവിന്ദന്‍, മധുസൂദനന്‍, നൃസിംഹം, ജലശായി, വരാഹം, രഘുനന്ദന്‍, വാമനന്‍, മാധവന്‍ എന്നിവയാണ് ആ പതിനാറ് പുണ്യനാമങ്ങള്‍. ഓരോ നാമത്തിനും ഓരോ ഫലമാണ്. മുഴുവന്‍ നാമങ്ങളും ജപിക്കുന്നതിലൂടെ ഭക്തന്‍ അവന്‍റെ ജീവിതവുമായി ബന്ധപ്പെട്ട സകലകാര്യങ്ങളിലും ഭഗവാന്‍റെ കൃപ ലഭ്യമാക്കുന്നു. മാധവനാമം എല്ലായ്പോഴും ജപിക്കുന്നത് ഉത്തമമാണ്.