700 വര്‍ഷങ്ങള്‍ക്ക് ശേഷം ശുഭ സൂചകമായ 5 രാജയോഗങ്ങള്‍; ഈ രാശിക്കാര്‍ക്ക് ഉത്തമം

കേദാര്‍, ഹന്‍സ്, മാളവ്യ, ചതുശ്ചക്ര, മഹാഭാഗ്യ എന്നിവയാണ് ഈ 5 യോഗങ്ങള്‍.

author-image
parvathyanoop
New Update
700 വര്‍ഷങ്ങള്‍ക്ക് ശേഷം ശുഭ സൂചകമായ 5 രാജയോഗങ്ങള്‍; ഈ രാശിക്കാര്‍ക്ക് ഉത്തമം

ജ്യോതിഷ വിശ്വാസ പ്രകാരം 700 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം 5 സന്തോഷകരമായ യോഗങ്ങള്‍ രൂപപ്പെടുന്നു. കേദാര്‍, ഹന്‍സ്, മാളവ്യ, ചതുശ്ചക്ര, മഹാഭാഗ്യ എന്നിവയാണ് ഈ 5 യോഗങ്ങള്‍.

ജ്യോതിഷത്തില്‍ ഈ യോഗങ്ങള്‍ വളരെ ശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. ഈ സമയം പല രാശിക്കാര്‍ക്കും വളരെ മംഗളകരമായിരിക്കും.

ചില രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും. ഇവരുടെ മേല്‍ ലക്ഷ്മി ദേവി സമ്പത്ത് വര്‍ഷിക്കും. ഈ രാജയോഗം ഈ 3 രാശികളിലുള്ള ആളുകള്‍ക്ക് ഏറെ ശുഭകരമാണ്.

 

കര്‍ക്കടകം

കര്‍ക്കടക രാശിക്കാരുടെ ജാതകത്തില്‍ ഹന്‍സ്, മാളവ്യ രാജയോഗം വളരെ ശുഭകരമാണ്. അതായത്, ഈ രാശിയില്‍ നിന്ന് ശുക്രനും ഗുരുവും ഭാഗ്യ സ്ഥലം സന്ദര്‍ശിക്കാന്‍ പോകുന്നുവെന്ന് പറയാം.

ഈ സമയത്ത് ഈ രാശിക്കാരുടെ ഭാഗ്യം വര്‍ദ്ധിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ഇവര്‍ക്ക് കരിയറില്‍ അവര്‍ ആഗ്രഹിച്ച ജോലിയുടെ ഓഫര്‍ ലഭിക്കാം. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകാരമാണ്. അവരുടെ പ്രകടനം അത്ഭുതകരമായിരിയ്ക്കും.

 

കന്നി

ജ്യോതിഷ പ്രകാരം, ഈ രാശിക്കാര്‍ക്ക് ഈ 5 രാജയോഗങ്ങളും ഏറെ അനുകൂലമായിരിക്കും. ജാതകത്തിന്റെ ഏഴാം ഭാവത്തില്‍ മാളവ്യ രാജേയോഗം രൂപപ്പെടാന്‍ പോകുന്നു.

അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് ജീവിത പങ്കാളിയുടെ പൂര്‍ണ്ണ സഹകരണം ലഭിക്കും. കൂടാതെ. ഇവരുടെ പങ്കാളിയ്ക്ക് ഏറെ പുരോഗതിയും ഉണ്ടാകാം. ഈ കാലയളവില്‍ പുതിയ ബിസിനസ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ഉയര്‍ച്ച പ്രതീക്ഷിക്കാം.

 

മീനം

ഹാന്‍സ്, മാളവ്യ രാജ്യയോഗം ഈ രാശിക്കാര്‍ക്ക് ഐശ്വര്യവും ഫലദായകവുമാകുമെന്ന് ജ്യോതിഷം പറയുന്നു. ഈ രാശിക്കാരുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും.

ഈ കാലയളവില്‍ ഈ രാശിക്കാര്‍ക്ക് തൊഴില്‍-ബിസിനസില്‍ നല്ല വിജയം ലഭിക്കും. അതോടൊപ്പം ജോലി സ്ഥലത്ത് നിന്ന് പ്രശംസ ലഭിക്കും. ഇവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. എന്നാല്‍ ഈ രാശിക്കാര്‍ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണം

 

zoduac sign ausicious raja yoga